പണമുണ്ടായിട്ടും കള്ളനെപ്പോലെ ഭക്ഷണം കഴിച്ച് ഓടേണ്ട അവസ്ഥ! അതും വിദേശിക്ക്
ഏതാനും ദിവസംമുമ്പ് കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എടിഎം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലി.
മൂന്നാര്‍: കൈയ്യില്‍ കാശുണ്ടായിട്ടും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പട്ടിണികിടക്കകേണ്ടി വരുന്നു. നോട്ട് നിരോധനം മുലം കള്ളനാകേണ്ടി വന്നിരിക്കുകയാണ് ഒരു വിദേശിക്ക്
. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലാണ് സംഭവം. വിശപ്പ് സഹിക്കാനാകാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കൈയ്യില്‍ നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടേണ്ടി വരികയായിരുന്നു.
ഏതാനും ദിവസംമുമ്പ് കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എടിഎം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലി. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും നടന്നില്ല. അതുകൊണ്ട് തന്നെ രണ്ട് ദിവസമായി പട്ടിണിയിലായിരുന്നു ഇയാള്‍.

അര്‍ദ്ധ പട്ടിണി
കൈയ്യിലുണ്ടായിരുന്ന കാശുകൊണ്ട് വ്യാഴാഴ്ച വൈകീട്ടോടെ മൂന്നാറിലെത്തി. ഇവിടുത്തെ ഏതെങ്കിലും എടിഎം കൗണ്ടറില്‍നിന്ന് പണമെടുക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പോയ കൗണ്ടറുകളൊന്നും തുറന്നിട്ടില്ല. വെള്ളം മാത്രം കുടിച്ച് വിശപ്പിനെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

കാശില്ല
വിശപ്പ് അസഹനീയമായപ്പോള്‍ അടുത്തുകണ്ട ഹോട്ടലില്‍ കയറി. കാര്‍ഡ് സ്വീകരിക്കില്ലെന്ന് വെയ്റ്റര്‍ ആദ്യമേതന്നെ പറഞ്ഞു. പക്ഷേ, നോട്ട് കൈയിലില്ലാത്ത കാര്യം മറച്ചുവെച്ച് വയറുനിറയെ ഭക്ഷണം കഴിച്ചു.

വിട്ടയച്ചു
പിന്നീട് ഭക്ഷണം കഴിച്ച് ഇറങ്ങി ഓടുകയായിരുന്നു. ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും വിദേശി നിസ്സഹായാവസ്ഥ വിവരിച്ചതോടെ അലിവുതോന്നി വിട്ടയച്ചു.

ബാങ്ക് ലീവ്
ഡിസംബറായതോടെ വിദേശികളടക്കം സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് സഞ്ചാരികളെ കൂടുതല്‍ വലക്കും.

എടിഎം കൗണ്ടര്‍
മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി ആറിലധികം എടിഎം കൗണ്ടറുകളുണ്ട്. പക്ഷേ, പണമില്ലാത്തിനാല്‍ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.












Click it and Unblock the Notifications