ഇരിങ്ങാലക്കുടയിലെ വീട്ടിലുണ്ട്; പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം-ടോവിനോ
തൃശൂർ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി നടൻ ടോവിനോ. വെള്ളപ്പൊക്ക ഭീതി നേരിടുന്നവർക്ക് ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെ ടോവിനോ അറിയിച്ചു. വീടിന് ചുറ്റം നിലവിൽ വെള്ളം പൊങ്ങിയിട്ടില്ല. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും വീട്ടിലേക്ക് വരാമെന്നും ടോവിനോ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിൽ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളംപൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമെ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ
Recommended Video

മരണത്തെ മുഖാമുഖം കാണുന്ന ഒരു കുടുംബത്തിന്റെ വീഡിയോ












Click it and Unblock the Notifications