ഷൂട്ടിംഗിനിടെ പരിക്ക്: നടന്‍ ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഐസിയുവില്‍ നിരീക്ഷണത്തിൽ
കൊച്ചി: പുതിയ സിനിമ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന ചിത്രത്തിന് വേണ്ടി ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തിയടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചുവരികയായിരുന്നു. വിശദാംശങ്ങളിലേക്ക്
Recommended Video

രണ്ട് ദിവസം മുമ്പ്
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പിറവത്തെ സെറ്റില്‍വച്ചാണ് പരിക്കേറ്റത്. ചിത്രത്തിലെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. തുടര്‍ന്ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ ചിത്രം
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രത്തിന്റെ സംവിധായകന്‍ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കള. യദു പുഷ്പാകരനും രോഹിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എടക്കാട് ബറ്റാലിയന്‍
നേരത്തെ എടക്കാട് ബറ്റാലിയന്‍ സിനിമയുടെ ചിത്രീകരണ സമയത്തും താരത്തിന് പരിക്കേറ്റിരുന്നു. അന്ന് ഫൈറ്റ് സീന്‍ ചിത്രീകരണത്തിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. അന്ന് പരിക്കേറ്റ ഉടന്‍ വൈദ്യ സഹായം എത്തിച്ചിരുന്നു. നിസാര പരിക്കുകളാണ് അന്ന് സംഭവിച്ചത്.

ഡ്യൂപ്പിനെ ഉപയോഗിക്കാതെ ടൊവിനോ
നാല് വശത്ത് തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിനിടെയാണ് അന്ന് അപകടം സംഭവിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടൊവിനോ അന്ന് വേണ്ടെന്ന തീരുമാനം എടുക്കുകയായിരുന്നു. സംഘട്ടന രംഗം പൂര്‍ണമായും ചെയ്തതിന് ശേഷമാണ് അന്ന് ടൊവിനോ പിന്‍വാങ്ങിയത്. ചിത്രത്തിലെ ഏകദേശം എല്ലാ സംഘട്ടന രംഗങ്ങളിലും ഡ്യൂപ്പില്ലാതെയാണ് ടൊവിനോ അഭിനയിച്ചത്.

തീവണ്ടിക്ക് ശേഷം
തീവണ്ടി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും ജോഡികളായെത്തിയ സിനിമയായിരുന്നു എടക്കാട് ബറ്റാലിയന്‍ 0.6. നവാഗതനായ സ്പനേഷ് നായര്‍ സംവിദാനം ചെയ്ത ചിത്രം പട്ടാളക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രമായിരുന്നു. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് തിരക്കഥ.












Click it and Unblock the Notifications