Get Updates
Get notified of breaking news, exclusive insights, and must-see stories!

'മട്ടാഞ്ചേരി എച്ചില്‍ തിന്നുന്നതിന്റെ നന്ദിയാണോ? ഇഡി വീട്ടില്‍ കേറുവേ..' ടൊവിനോയ്‌ക്കെതിരെ സൈബര്‍ ആക്രമണം

കൊച്ചി: നടനും മരണമാസ് സിനിമയുടെ നിര്‍മാതാവുമായ ടൊവിനോ തോമസിനെതിരെ സൈബര്‍ ആക്രമണം. മരണമാസ് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ടൊവിനോയ്‌ക്കെതിരായ സൈബര്‍ ആക്രമണം. ബേസിലിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് മരണമാസ്. ടൊവിനോയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സിനിമയ്ക്ക് സൗദി അറേബ്യയില്‍ വിലക്കും കുവൈത്തില്‍ സെന്‍സറിംഗും നേരിടേണ്ടി വന്നിരുന്നു. സൗദി അറേബ്യയില്‍ മരണമാസിന് പ്രദര്‍ശന വിലക്കും കുവൈത്തില്‍ സിനിമയിലെ ആദ്യ പകുതിയിലേയും രണ്ടാം പകുതിയിലേയും ചില രംഗങ്ങള്‍ നീക്കം ചെയ്യുകയുമാണ് ഉണ്ടായത്. ഇത് സംബന്ധിച്ച ചോദ്യത്തോടെ അത് ഇരുരാജ്യങ്ങളിലേയും നിയമമാണ് എന്നായിരുന്നു ടൊവിനോ പറഞ്ഞിരുന്നത്.

Tovino Thomas

ഇതിന് പിന്നാലെ സൗദിയൊക്കെ ഒരുപാട് മാറിയിട്ടുണ്ട് എന്നും എന്നാല്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടേത് പുരോഗതിയാണോ അധോഗതിയാണോ എന്നതില്‍ സംശയമുണ്ട് എന്നുമായിരുന്നു ടൊവിനോ പറഞ്ഞിരുന്നത്. 'ഞാന്‍ 2019 - ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ കണ്ടത്. അവര്‍ക്ക് അതിന്റേതായ സമയം കൊടുത്താല്‍ അവരുടേതായ ഭേദഗതികള്‍ വരുത്തും.

എന്നാല്‍ 201 9- ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറ് വര്‍ഷം നമ്മുടെ രാജ്യത്ത് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ തനിക്ക് സംശയമുണ്ട്,' എന്നായിരുന്നു ടൊവിനോ പറഞ്ഞിരുന്നത്. ഇതാണ് ഒരു കൂട്ടരെ വിറളി പിടിപ്പിച്ചിരിക്കുന്നത്.

ടൊവിനോ ഫേസ്ബുക്കില്‍ പങ്ക് വെച്ച ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് മോശം കമന്റുമായി എത്തിയിരിക്കുന്നത്. ' ഇന്ത്യയ്ക്ക് ഉണ്ടായത് പുരോഗമനമാണെന്ന് രാഷ്ട്രീയം മാറ്റി വെച്ച് ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് തോന്നും. അല്ലാത്തവര്‍ കണ്ണടച്ച് ഇരുട്ടാക്കും,' എന്നാണ് ഒരാളുടെ കമന്റ്. 'ഡേയ് നീ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും ഇന്ന് ഉണ്ടായത് എങ്ങനെ എന്ന് ചിന്തിക്കാനുള്ള കഴിവില്ലാത്തത് നിന്റെ മാത്രം കുഴപ്പം ആണ്,' എന്നാണ് വേറൊരു കമന്റ്.

'ഹമാസോളികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മോദിയെ തെറി വിളിച്ചാല്‍ മതി എന്ന് മനസ്സിലായിട്ടുണ്ട്?? ഇന്ത്യയുടെ കാര്യം അവിടെ നില്‍ക്കട്ടെ ബ്രോ. അതൊക്കെ നോക്കാന്‍ നട്ടെല്ലുള്ളവര്‍ കേന്ദ്രത്തില്‍ ഉണ്ട്. പിന്നെ താന്‍ ജനിച്ചു വളര്‍ന്നു താമസിക്കുന്ന കേരളത്തിന് നല്ല പുരോഗതി ഉണ്ട്. മയക്കുമരുന്ന്, പീഡനം, കൊലപാതകം, അങ്ങനെ എന്തൊക്കെ പുരോഗമനം ആണ്. ഇതിലും കൂടുതല്‍ പുരോഗമനം സ്വപ്നങ്ങളില്‍ മാത്രം,' എന്നാണ് മറ്റൊരാളുടെ കമന്റ്.

'ഭാരതത്തിന് ഉണ്ടായ പുരോഗതി കണ്മുന്നില്‍ ഉണ്ടെങ്കിലും കാണില്ല, പറയില്ല, സഹിക്കില്ല, പക്ഷെ സൗദി'വെള്ളക്ക' കാണും. മട്ടാഞ്ചേരി എച്ചില്‍ തിന്നുന്നതിന്റെ നന്ദി കാണിക്കത്തിരിക്കാന്‍ പറ്റില്ലാലോ. എന്തായാലും നിന്നെപ്പോലൊരുത്തന്റെ സര്‍ട്ടിഫിക്കാറ്റ് ഭാരതത്തിനു വേണ്ട ??( ഈ സിനിമ ഞമ്മന്റെ സൗദി നിരോധിച്ചിരിക്കുകയാണ്.... നല്ല മാറ്റം ഉണ്ട്)',എന്നാണ് ഒരു കമന്റ്.

'തനിക്ക് എന്താടോ നമ്മുടെ ഇന്ത്യയോട് ഇത്ര പുച്ഛം?... താന്‍ ഇതെല്ലാം ഉണ്ടാക്കിയത് എവിടെ ജോലി ചെയ്തിട്ടാണ്?', 'ചുമ്മാതല്ല ആ ചൈനക്കാരന്‍ തന്നെ തട്ടിയത്. ഇവിടെ എല്ലാര്‍ക്കും ആവശ്യത്തിന് സ്വതന്ത്രമുണ്ട് ബായ്. സൗദിക്കൊ പാകിസ്ഥാനിലേക്കോ അമേരിക്കക്കോ പോകാമല്ലോ.. ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭാരതം മതി,' എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.

'ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അധോഗതി ഉണ്ടായെന്നു താങ്കള്‍ക്ക് തോന്നാന്‍ ഉള്ള കാരണങ്ങള്‍ വ്യെക്തമായി പറയുക. എന്നാല്‍ തന്റെ സംശയത്തിനു മറുപടി തരാം. ബാക്കി എല്ലാ രാജ്യങ്ങളിലും അവരുടെ അടിസ്ഥാന സാംസ്‌കാരികത ശക്തം ആയിരിക്കും. എന്നാല്‍ ഇന്ത്യയില്‍ ഇത്രയും കാലം അങ്ങനെ ആയിരുന്നില്ല. ചൈന വലിയ കമ്മ്യൂണിസ്‌റ് രാജ്യം ആണ്, പക്ഷെ അവരുടെ ബുദ്ധ സാംസ്‌കാരികത തകരുന്ന ഒരു പണിക്കും നില്‍ക്കില്ല.

എന്നു മാത്രമല്ല മറ്റ് മതങ്ങളെ ചങ്ങലയില്‍ ഇട്ടാണ് നിര്‍ത്തുന്നത്. സൗദിയില്‍ രാജാവിനെതിരെ സംസാരിച്ചാല്‍ തല പോകും. വത്തിക്കാന്‍ എന്നത് മതരാജ്യം ആണ്, ബ്രിട്ടനില്‍ ഇപ്പോളും രാജാവിന് ഉന്നത പദവി കിട്ടുന്നു, ബ്രിട്ടന്റെ കൊടിയില്‍ ഉള്ളത് കുരിശ് ആണ്. സിനിമ പുളപ്പിന്റെ പ്രശസ്തിയില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തിയാല്‍ ഇങ്ങനെ മറുപടിയും ഉണ്ടാകും,' എന്നാണ് മറ്റൊരു കമന്റ്.

വിഷുവായിട്ട് ആ ഇഡിക്കാര്‍ക്ക് റെസ്റ്റ് കൊടുക്കില്ല അല്ലേ, ടൊവി മോനെ ഇഡി വീട്ടില്‍ കേറുമോ എന്നൊക്കെയുള്ള സര്‍ക്കാറ്റിക് ആയിട്ടുള്ള കമന്റുകളും ടൊവിനോ തോമസിന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+