'ടൊവീനോ തോമസിന് മതാന്ധതയാണോ രാഷ്ട്രീയാന്ധതയോ';രൂക്ഷമായി വിമർശിച്ച് കൃഷ്ണകുമാർ

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് വലിയ പിന്തുണ നൽകി മലയാള സിനിമയിൽ നിന്നുള്ള ഒരു വിഭാഗം താരങ്ങൾ രംഗത്തെത്തിയിരുന്നു. വിദ്യർത്ഥികളെ ജനാധിപത്യ ഭരണകുടം കൈകാര്യം ചെയ്യേണ്ടത് ഈ രീതിയിലാണോയെന്ന വിമർശനമാണ് പലരും ഉയർത്തിയത്. സമാധാനപരമായി പ്രതിഷേധിച്ച സമരക്കാർക്കാതെ കടുത്ത ആക്രമണമാണ് പോലീസ് അഴിച്ചുവിട്ടതെന്ന തരത്തിലുള്ള പ്രതികരണങ്ങളും താരങ്ങൾ നടത്തി.

ഇപ്പോഴിതാ താരങ്ങളുടെ ഇത്തരം പ്രതികരണങ്ങൾക്കെതിരെ വിമർശനം ഉയർത്തുകയാണ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. സിജെപി സമരത്തിലെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാതെയാണ് ടൊവിനോ തോമസിനെ പോലുള്ളവർ പ്രതികരിച്ചതെന്ന് കൃഷ്ണകുമാർ പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

tovino2

'അതിക്രൂരമായ സംഭവം ,വെറുതെ നടന്ന വിദ്യാർത്ഥികളെ തല്ലിക്കൂട്ടി ഭാരതത്തിലെ വിദ്യാർത്ഥികളെ ഇങ്ങനെയാണോ ഹാൻഡിൽ ചെയ്യേണ്ടത്, പൊതുമുതൽ നശിപ്പിച്ചോ, പ്രൈവറ്റ് വാഹനങ്ങൾ നശിപ്പിച്ചോ, എന്തെങ്കിലും ചെയ്തോ എന്നൊക്കെയാണ് താരങ്ങൾ ചോദ്യം ഉയർത്തിയത്.

കംപ്ലീറ്റ് അക്രമം തുടങ്ങി വെച്ചത് ആരാണെന്നുള്ളത് വ്യക്തമായിട്ട് വീഡിയോ ഉണ്ട് . പെടാൻ പോകുന്നത് മുഴുവൻ ഇളക്കിവിട്ടവരല്ല, ഇളകി ഇറങ്ങിയവരാണ്. പ്രതിഷേധത്തിന് പിന്നിൽ കൃത്യമായ വയലൻസും കൃത്യമായി പ്ലാനും നടന്നു. പിള്ളേര് പറയുന്നുണ്ടല്ലോ നേപ്പാൾ ഇവിടേയും ആവർത്തിക്കുമെന്ന്. അവർക്ക് അറിയാത്ത ഒരു കാര്യമുണ്ട് നേപ്പാൾ വേറെ, ബംഗ്ലാദേശ് വേറെ, ശ്രീലങ്ക വേറെ, ഇന്ത്യ വേറെ. 'ഇന്ത്യ ഈസ് എ വെരി പവർഫുൾ കൺട്രി' . നമ്മുടെ പാരാമിലിറ്റി ആൻഡ് മിലിറ്റി ഫോഴ്സസ് എന്ന് വച്ചാൽ അസാമാന്യ ശക്തിയുള്ളവരാണ്. ഇറങ്ങികഴിഞ്ഞാൽ ഒറ്റ അടിക്ക് തീർക്കാവുന്ന സംഭവമാണ്.

പെപ്പർ സ്പ്രേ പോലീസിന്റെ കണ്ണിൽ അടിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്, പോലീസിനെ പോയി അടിക്കുന്നതിൻ്റെ വീഡിയോയും വന്നു. ഇതൊക്കെ എന്താണ്? ഇവിടുത്തെ പല നടന്മാരും ചോദിക്കുന്നുണ്ട് വെറുതെ നിന്ന് പിള്ളരെ ഇങ്ങനെയാണോ തല്ലി ചതക്കുന്നത്, ഭാരതത്തിന്റെ ഭാവിയല്ലേ എന്നൊക്കെ. എൻറെ വീട്ടിൽ ജെൻസി ഉണ്ട് ,എൻറെ വീട്ടിൽ ബീറ്റ ജനറേഷൻ ഉണ്ട് ,അവർക്ക് നല്ലത് തന്നെയാണ് വരേണ്ടത്. പക്ഷെ വയലൻസ് ഒന്നിനും മറുപടിയല്ല .

ടോവിനോ തോമസ്, അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്താണ് ഈ അക്രമത്തെ പറ്റി . എന്തെങ്കിലും ഒരു വാഹനം നശിപ്പിച്ചിട്ടുണ്ടോ പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടോയെന്നാണ്. അദ്ദേഹത്തിന് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോയെന്ന് അറിയില്ല, എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിക്കുന്നത്? ജോജു ജോർജ് ഒക്കെ മഹാരാജാസ് കോളേജിൽ സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു. അടിയന്തരാവസ്ഥയെ പറ്റിയാണ് സംസാരിക്കുന്നത് .അദ്ദേഹം കോൺഗ്രസുകാരനാണ്. ഇത് അടുത്ത അടിയന്തരാവസ്ഥയാണോയെന്നാണ് ചോദ്യം. അപ്പോൾ അടിയന്തരാവസ്ഥ നടന്നിട്ടുണ്ട് കുഴപ്പമായിരുന്നു എന്ന് പുള്ളി എന്നെ പറയുന്നുണ്ട്.

ഞാൻ പറയുന്നത് നല്ല രീതിയിൽ പ്രതിഷേധിക്കാം, എന്നാൽ സി ജെ പി പ്രതിഷേധത്തിൻ്റെ ഉദ്ദേശം വേറെയാണ് .ഡൽഹിയിൽ ഒരു പാർട്ടി ഇല്ലാതായിപ്പോയി, ആ പാർട്ടി തിരിച്ചു വരാൻ വേണ്ടി സിജെപി എന്ന് പറഞ്ഞ ഒരു സംഭവത്തെ ഉണ്ടാക്കി വിട്ടു, അതങ്ങ് പൊളിഞ്ഞു പോയി. അവർ പഞ്ചാബിൽ മാത്രമേ (ആം ആദ്മി പാർട്ടി) ഇപ്പോൾ ഇരിക്കുന്നുള്ളൂ. അവരും ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അവവസാനം പ്രതിഷേധിച്ചത് തങ്ങളുടെ പ്രസക്തി പോകുമോയെന്ന് പേടിച്ചിട്ടാണ്. ഞങ്ങൾ ഇവിടെ ഉണ്ടെന്ന് അറിയിക്കണമല്ലോ',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+