അവന്‍ കഞ്ചാവ് വലിക്കും, എങ്കിലും സമാധാനപ്രിയന്‍'; മേക്കപ്പ്മാനെ പിന്തുണച്ച് സംവിധായകന്‍ രോഹിത്
കഞ്ചാവുമായി പിടിയിലായ ആവേശം സിനിമ മേക്കപ്പമാൻ ആര്‍ജി വയനാടനെ പിന്തുണച്ച് 'കള' സിനിമാ സംവിധായകന്‍ രോഹിത് വിഎസ് . കഞ്ചാവ് ഉപയോഗിക്കുമെങ്കിലും വയനാടൻ പ്രശ്നക്കാരനല്ലെന്നാണ് ഫേസ്ബുക്കിൽ രോഹിത് കുറിച്ചത്. താൻ കണ്ടിട്ടുളളവരിൽ വെച്ച് ഏറ്റവും സമാധാനപ്രിയനാണ് അദ്ദേഹമെന്നം രോഹിത് കുറിപ്പിൽ പറഞ്ഞു.
രോഹിത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ-'രോഹിതിന്റെ വാക്കുകൾ: ''അതെ... അവൻ (കഞ്ചാവ്) വലിക്കാറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ. ഒരിക്കലും വയലൻസ് കാണിച്ചിട്ടില്ല', രോഹിത് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു വാഗമണ്ണിൽ അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ രഞ്ജിത്ത് ഗോപിനാഥൻ എന്ന ആർജി വയനാടനെ എക്സൈസ് മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും പിടികൂടിയത്. വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. 45 ഗ്രം കഞ്ചാവ് ഇയാളില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തത്. പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications