കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് കന്നി വോട്ടല്ല! സെബാസ്റ്റ്യൻ പോളിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ടൊവിനോ തോമസ്!

Google Oneindia Malayalam News

Recommended Video

cmsvideo
അത് കന്നി വോട്ടല്ല! സെബാസ്റ്റ്യന്‍ പോളിന് കുറിക്ക് കൊളളുന്ന മറുപടി നല്‍കി ടൊവിനോ തോമസ്!

കൊച്ചി: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനോട് പൊതുവേ വിമുഖത കാണിക്കാറുണ്ട് മലയാള സിനിമാ താരങ്ങൾ. എന്നാൽ സ്ഥിരമായി വോട്ട് ചെയ്യുന്നവരും ഉണ്ട്. സിനിമാ താരങ്ങൾ വോട്ട് ചെയ്യാൻ മടിക്കുന്നതിനെ വിമർശിച്ച് ഡോ. സെബാസ്റ്റ്യൻ പോൾ ഫേസ്ബുക്കിൽ വിമർശനക്കുറിപ്പിട്ടിരുന്നു.

നടൻ മോഹൻലാലും ടൊവിനോ തോമസും കന്നിവോട്ടാണ് ചെയ്തത് എന്ന് വാർത്തകളുടെ അടിസ്ഥാനത്തിൽ പോസ്റ്റിൽ സെബാസ്റ്റ്യൻ പോൾ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകി ടൊവിനോ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റിന് താഴെയാണ് ടൊവിനോ മറുപടി കമന്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ഖേദപ്രകടനവുമായി സെബാസ്റ്റ്യൻ പോൾ രംഗത്ത് വന്നു.

ഇപ്പോഴാണോ പ്രായപൂർത്തിയായത്

ഇപ്പോഴാണോ പ്രായപൂർത്തിയായത്

ഡോ. സെബാസ്റ്റ്യൻ പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്: ' ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്. ഫഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യും.

പദ്മങ്ങൾ അവർക്കായി വിടരുന്നു

പദ്മങ്ങൾ അവർക്കായി വിടരുന്നു

പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി അവരെ ആദരിക്കുന്നു. പദ്മങ്ങൾ അവർക്കായി വിടരുന്നു. ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി.

ജനാധിപത്യത്തിലെ മുത്താണ് അയാൾ

ജനാധിപത്യത്തിലെ മുത്താണ് അയാൾ

ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം. ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി' എന്നാണ് പോസ്റ്റ്.

ടൊവിനോയുടെ മറുപടി

ടൊവിനോയുടെ മറുപടി

ടൊവിനോയുടെ മറുപടി ഇങ്ങനെ: അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാൻ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാൻ എഴുതിയതിന്റെ അർത്ഥം എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.

അങ്ങേക്ക് തന്നെ അപഹാസ്യം

അങ്ങേക്ക് തന്നെ അപഹാസ്യം

അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാൻ വഴികൾ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.

തിരുത്തലുമായി സെബാസ്റ്റ്യൻ പോൾ

തിരുത്തലുമായി സെബാസ്റ്റ്യൻ പോൾ

ഇതോടെ സെബാസ്റ്റ്യൻ പോൾ തനിക്ക് പറ്റിയ തെറ്റ് സമ്മതിച്ച് രംഗത്ത് വന്നു. ''ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാൻ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ എന്റെ കുറിപ്പിൽനിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു'' എന്ന് മറ്റൊരു കുറിപ്പിട്ടു.

അങ്ങയോടു എന്നും ബഹുമാനം തന്നെ

അങ്ങയോടു എന്നും ബഹുമാനം തന്നെ

ടൊവിനോയുടെ മാത്രമല്ല മോഹൻലാലിന്റെ പേരും സെബാസ്റ്റ്യൻ പോൾ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ടൊവിനോ നേരത്തെ സെബാസ്റ്റ്യൻ പോളിന്റെ കുറിപ്പിനിട്ട മറുപടി കമന്റ് ഡിലീറ്റ് ചെയ്തു. ''തെറ്റ് മനസിലാക്കി തിരുത്തിയതിനു നന്ദി. അങ്ങയോടു എന്നും ബഹുമാനം തന്നെ'' എന്ന് സെബാസ്റ്റ്യൻ പോളിന് മറുപടിയും നൽകിയിരിക്കുകയാണ് താരം.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വടകരയിൽ കെ മുരളീധരന് സ്വന്തം വോട്ടില്ല! സുരേഷ് ഗോപിക്കും സമ്പത്തിനും സ്വന്തം വോട്ടില്ല!വടകരയിൽ കെ മുരളീധരന് സ്വന്തം വോട്ടില്ല! സുരേഷ് ഗോപിക്കും സമ്പത്തിനും സ്വന്തം വോട്ടില്ല!

'കേരളത്തിൽ ഇടത് തരംഗം, ഇത്തവണയും താമര വിരിയില്ല, യുഡിഎഫിനും തിരിച്ചടി', പ്രതീക്ഷയിൽ സിപിഎം'കേരളത്തിൽ ഇടത് തരംഗം, ഇത്തവണയും താമര വിരിയില്ല, യുഡിഎഫിനും തിരിച്ചടി', പ്രതീക്ഷയിൽ സിപിഎം

English summary
Actor Tovino Thomas reacts to Sebastian Paul's comment on voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X