• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടൊവിനോ തോമസിന് വീണ്ടും പരിക്ക്; ആദ്യം തീ വില്ലനായി,ഇപ്പോള്‍ വയറ്റിനേറ്റ ചവിട്ട്,ഐസിയുവില്‍ തുടരുന്നു

കോഴിക്കോട്: അതി സാഹസികമായ സംഘട്ടന രംഗങ്ങള്‍ ചിത്രികരിക്കുമ്പോള്‍ പോലും ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ശ്രമിക്കുന്ന മലയളാത്തിലെ യുവ താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. സാധാരണ ഗതിയില്‍ ഡ്യൂപ്പുകള്‍ ചെയ്യുന്ന രംഗങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കുന്നത് നാം ടൊവിനോയുടെ സിനിമകളില്‍ കണ്ടിട്ടുണ്ട്. ഈ സവിശേഷത താരത്തെ പലപ്പോഴും അപകടങ്ങളില്‍ ചാടിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലേത്തതാണ് കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായിരിക്കുന്നത്.

കളയുടെ ചിത്രീകരണത്തിനിടെ

കളയുടെ ചിത്രീകരണത്തിനിടെ

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ടൊവിനോ തോമസിന് വീണ്ടും പരിക്കേറ്റത്. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍ നടന്ന ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടൊവിനോ ഐസിയുവിൽ

ടൊവിനോ ഐസിയുവിൽ

കടുത്ത വയറ് വേദനയെ തുടര്‍ന്ന് ടൊവിനോ തോമസിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് താരത്തെ ഐസിയുവിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ചികിത്സക്ക് ശേഷം ഉടന്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ ആശുപത്രിയില്‍

സ്വകാര്യ ആശുപത്രിയില്‍

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. ഇതിന്‍റെ ഏതാനും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. താടിയും മുടിയും വളര്‍ത്തി ചെളിയില്‍ പുതഞ്ഞ് നില്‍ക്കുന്ന ചിത്രം പ്രേക്ഷകരില്‍ വലിയ ആകാംക്ഷ ഉണ്ടാക്കുയും ചെയ്തു.

നേരത്തേയും അപകടം

നേരത്തേയും അപകടം

നേരത്തെ സ്വപ്നേഷ് കെ. നായര്‍ സംവിധാനം ചെയ്ത എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ടൊവിനോ തോമസിന് പരിക്കേറ്റതും വലിയ വാര്‍ത്തയായിരുന്നു. സംഘട്ടന രംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുമ്പോഴായായിരുന്നു അപകടം സംഭവിച്ചത്. തീ ആയിരുന്നു അന്ന് താരത്തിന് വില്ലാനായി വന്നത്.

എടക്കാട് ബറ്റാലിയന്‍

എടക്കാട് ബറ്റാലിയന്‍

ശരീരത്തില്‍ ചില ഭാഗങ്ങളില്‍ പൊള്ളലേറ്റെങ്കിലും അത് ഗുരുതരമായിരുന്നില്ല. വൈദ്യ സഹായം ലഭ്യമാക്കിയതിന് പിന്നാലെ അതേ സെറ്റില്‍ ഷൂട്ടിങ് തുടരുകയും ചെയ്തിരുന്നു. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സംഘട്ടന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപോയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ

സാമൂഹ്യ മാധ്യമങ്ങളിലൂടെ

ഷോട്ട് പൂര്‍ത്തിയായി സംവിധായകന്‍ കട്ട് പറഞ്ഞിരുന്നെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാതിരുന്നതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. ഇതിനിടയിലാണ് തീ ശരീരത്തിലേക്ക് പടര്‍ന്ന് പിടിച്ചത്. താരത്തിന് അപകടം സംഭവിക്കുന്ന ദൃശ്യങ്ങള്‍ അന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തിരുന്നു.

ബോക്സോഫില്‍ ചലനമുണ്ടാക്കിയില്ല

ബോക്സോഫില്‍ ചലനമുണ്ടാക്കിയില്ല

തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തിയ ചിത്രമായിരുന്നു എടക്കാട് ബറ്റാലിയന്‍. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതായിരുന്ന തിരക്കഥ. വലിയൊരു താരനിര ചിത്രത്തിലുണ്ടായിരുന്നെങ്കിലും ബോക്സോഫില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ എടക്കാട് ബറ്റാലിയന് സാധിച്ചിരുന്നില്ല.

സംവിധാനം രോഹിത് ബിഎസ്

സംവിധാനം രോഹിത് ബിഎസ്

ആസിഫലി നായകനായ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ബിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്നത്. ലാല്‍ ഉള്‍പ്പടെ വലിയൊരു താരനിരയും കളയിലുണ്ട്. ടൊവിനോ തോമസ് ആശുപത്രി വിടുന്നോതോടെ ഷൂട്ടീങ് വീണ്ടും പുനരാരംഭിക്കും.

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 40 ശതമാനം വരെ വോട്ട് നേടാം; നിതീഷിന് മുന്നില്‍ കടുത്ത വെല്ലുവിളി

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ 15 മിനിറ്റിൽ അത് സംഭവിക്കും; രണ്ടും കൽപ്പിച്ച് രാഹുൽ, മുന്നറിയിപ്പ്

cmsvideo
  Tovino Thomas Admitted in Hospital

  English summary
  Tovino Thomas Accident: this is the second time tovino thomas got injured in shooting site
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X