Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയ ഇരട്ടക്കൊലപാതകം: ഏരിയാ സെക്രട്ടറി അടക്കം രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

Recommended Video

cmsvideo
    പെരിയ ഇരട്ടക്കൊലപാതകം, 2 CPM നേതാക്കള്‍ അറസ്റ്റില്‍

    കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് എന്നിവരുടെ കൊലപാതകത്തില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലക്യഷ്ണന്‍ എന്നിവരയൊണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

    തെളിവ് നശിപ്പിക്കള്‍, പ്രതികളെ ഒഴിവില്‍ കഴിയാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും അന്വേഷണ സംഘം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കേസ് സിബിഐയെ അന്വേഷിച്ചാല്‍ ഉദുമ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ അറസ്റ്റിലാവുമെന്ന് ഇരുവരുടേയും അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

    periya

    കേസില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉള്‍പ്പടേയുള്ള നാല് സിപിഎം നേതാക്കളെ ക്രൈം ബ്രാഞ്ച് സംഘം മെയ് 6 ന് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും തെളിവുകള്‍ നശിപ്പിക്കാനും സഹായം ചെയ്തു കൊടുത്തു എന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. കെ കുഞ്ഞിരാമന്‍ എംഎല്‍എയെ കൂടാതെ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫ, ഇപ്പോള്‍ അറസ്റ്റിലായ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവരെയായിരുന്നു ക്രൈംബാഞ്ച് സഘം ചോദ്യം ചെയ്തത്.

    വി പി പി മുസ്തഫയെ കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പായി കല്യോട്ട് ടൗണിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു ചോദ്യം ചെയ്തത്.കുഞ്ഞിരാമൻ എംഎൽഎയെ അദ്ദേഹത്തിൻറെ വീട്ടിൽ വെച്ചും മറ്റുള്ളവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചുമായിരുന്നു ചോദ്യം ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+