സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് ആകെ 3 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്‍തോപ്പ് സ്വദേശി (24) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 63 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 3 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. പകല്‍ സമയത്താണ് ഇത്തരം കൊതുകുകള്‍ പ്രധാനമായും കടിക്കുക. സിക്ക വൈറസ് ബാധിച്ചയാള്‍ക്ക് രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടും നില്‍ക്കും. തലവേദന, സന്ധി വേദന, ചുവന്ന പാടുകള്‍, പനി, പേശി വേദന എന്നൊക്കെയാണ് പ്രധാനമായും കാണിക്കുന്ന ലക്ഷണങ്ങള്‍. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക ബാധിച്ചുള്ള മരണങ്ങള്‍ അപൂര്‍വമാണ്. അണുബാധയുള്ള ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.












Click it and Unblock the Notifications