റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ആട്ടയില്‍ കളിത്തോക്ക്
കൊച്ചി: റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ സപ്ലൈകോയുടെ ആട്ടപൊടിയില്‍ കളിത്തോക്ക് കണ്ടെത്തി. പെരുമ്പാവൂരിലെ റേഷന്‍ കടയില്‍ നിന്ന് മുടിക്കല്‍ സ്വദേശി സൗദ വാങ്ങിയ ആട്ടയിലാണ് കളിത്തോക്ക് കണ്ടെത്തിയത്. ഭക്ഷണം പാകം ചെയ്യാനായി കവര്‍ പൊട്ടിച്ചപ്പോഴാണ് കളിത്തോക്ക് കിട്ടിയത്.
പെരുമ്പാവൂര്‍ മുടിക്കലിലെ റേഷന്‍ കടയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സൗദ രണ്ട് കിലോ ആട്ട പാക്കറ്റ് വാങ്ങിയത്. ഓരോ കിലോവീതമുള്ള രണ്ട് പാക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഭക്ഷണം ഉണ്ടാക്കാനായി പാക്കറ്റ് പൊട്ടിച്ചപ്പോള്‍ എന്തോ വീഴുന്നത് കണ്ടു എന്നും അതെടുത്ത് നോക്കിയപ്പോഴാണ് കളിത്തോക്കും കുറേ മുടി ഇഴകളും കിട്ടിയതെന്ന് സൗദ പറഞ്ഞു.

സ്ഥിരമായി റേഷന്‍ കടയില്‍ നിന്ന് വാങ്ങുന്ന ആട്ട പാക്കറ്റില്‍ മുടിയും മറ്റ് വസ്തുക്കളും കിട്ടാറുണ്ടെന്നാണ് സൗദ പറയുന്നു. അതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് സൗദ പറഞ്ഞു. റേഷന്‍കടയിലൂടെ വൃത്തി ഹീനമായ ഭക്ഷണസാധനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.












Click it and Unblock the Notifications