Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുറപ്പ് പദ്ധതി: കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിനം തൊഴില്‍ നല്‍കി വയനാട് സംസ്ഥാനത്ത് ഒന്നാമത്

കല്‍പ്പറ്റ: സംസ്ഥാനത്ത് 1661 കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ നല്‍കി വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാമതെത്തിയ ആലപ്പുഴ ജില്ല 1081 കുടുംബങ്ങള്‍ക്കാണ് 150 ദിവസം തൊഴില്‍ ലഭ്യമാക്കിയത്. 31.31 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.

ജില്ലയില്‍ 9693 കുടുംബങ്ങള്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കി. വനാവകാശ നിയമം അനുസരിച്ച് മാറ്റിപാര്‍പ്പിച്ച 30 കുടുംബങ്ങള്‍ക്ക് 150 ദിവസവും പട്ടിക വര്‍ഗ വിഭാഗത്തിലെ മൂന്നു കുടുംബങ്ങള്‍ക്ക് 200 ദിവസവും തൊഴില്‍ നല്‍കാനും ജില്ലയ്ക്ക് കഴിഞ്ഞു. വയനാട് ജില്ലയില്‍ ഒരു ഗ്രാമപഞ്ചായത്ത് ശരാശരി 1,36,165 തൊഴില്‍ ദിനങ്ങള്‍ നല്‍കി.

Wayand

സംസ്ഥാന ശരാശരി 65771 ആണ്. ജില്ലയില്‍ ശരാശരി ഒരു ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത് 398.77 ലക്ഷം രൂപയാണ്. സംസ്ഥാന ശരാശരി 202.59 ആണ്. ഇതിലും വയനാട് ജില്ലയാണ് മുന്നില്‍. എസ്ടി വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക് ശരാശരി 60 ദിവസം തൊഴില്‍ നല്‍കിയും ജില്ല നേട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചു. ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനത്തില്‍ നടുന്നതിന് 14 ലക്ഷം വൃക്ഷത്തൈകള്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. നൂല്‍പുഴ ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ 250 കുടുംബങ്ങള്‍ക്ക് തൊഴുത്തുകള്‍ നില്‍മിച്ചു നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇവിടെ തീറ്റപ്പുല്‍ കൃഷിയും ആരംഭിക്കും.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+