'ടിപി 51' വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍,സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്ന് സംവിധായകന്
തിരുവനന്തപുരം: വെള്ളിയാഴ്ച പ്രദര്ശനത്തിനിറങ്ങുന്ന ടിപി 51 എന്ന ചിത്രം വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വടകരയില്‍ മാത്രം ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറയുന്ന സിപിഎമ്മിന്റെ നിലപാട് ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ട സിപിഎമ്മിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
വടകരയിലെ തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ തിയറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന് മൊയ്തു താഴത്ത് പറഞ്ഞിരുന്നു. ആദ്യം പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞ ഉടമ പിന്നീട് പിന്മാറുകയാണ് ഉണ്ടായത്. അതേസമയം, സിനിമ കാണാനുള്ള അവസരം തടയുന്നത് ശരിയല്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

കെഎഫ്ഡിസിയുടെ നാലു തിയറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 40 തിയറ്റുകളില്‍ സിനിമ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ പ്രശ്നങ്ങളായിരുന്നുവെന്നു സംവിധായകന് പറഞ്ഞു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടത്.
സിനിമ ഇറക്കാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായും സംവിധായകന് പറഞ്ഞിരുന്നു. ടിപി ചന്ദ്രശേഖരന്റെ ജീവിതകഥയെ ആധാരമാക്കിയാണ് ടിപി 51 എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications