ടിപി;പ്രതികള്‍ക്ക് എല്‍ഡിഎഫ്,യുഡിഎഫ് പിന്തുണ
കോഴിക്കോട്: ടിപി വധക്കേസിലെ പ്രതികള്‍ക്ക് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പിന്തുണയുണ്ടോ, ഉണ്ടെങ്കില്‍ എന്തുകൊണ്ട് എന്ന വിഷയത്തില്‍ വണ്‍ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വ്വേയ്ക്ക് മികച്ച പ്രതികരണം. സര്‍വ്വേയില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിയ്ക്കുന്നതിനാലാണ് പ്രതികള്‍ക്ക് പിന്തുണ ലഭിയ്ക്കുന്നതെന്ന് രേഖപ്പെടുത്തി.
ഉദ്യോഗസ്ഥര്‍ സിപിഎമ്മുകാരായതിനാലാണ് പ്രതികള്‍ക്ക് പിന്തുണ ലഭിയ്ക്കുന്നതെന്ന് 13 ശതമാനം പേര്‍ പറഞ്ഞു. ആര്‍ എം പി എല്ലാവരുടേയും കണ്ണിലെ കരടയാതിനാലണ് പ്രതികള്‍ക്ക് ഇരു മുന്നണികളുടേയും പിന്തുണ ലഭിയ്ക്കുന്നതെന്ന് എട്ട് ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ടിപി വധവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫേസ് ബുക്കും, മൊബൈല്‍ ഫോണും ഉപോയഗിയ്ക്കുന്നത് സജീവമാണെ് വാര്‍ത്തയെത്തുടര്‍ന്നാണ് വണ്‍ഇന്ത്യ ഇത്തരമൊരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ടിപി വധത്തില്‍ ആദ്യം പഴികേട്ടത് സിപിഎം ആയിരുന്നെങ്കില്‍ കേസ് വിചാരണയ്‌ക്കെത്തിയതോടെ പഴിയില്‍ പങ്ക് പറ്റാന്‍ ഭരണ പക്ഷവുമെത്തി,
ടിപിവധക്കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രബലമുന്നണികള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിയ്ക്കുന്നുവെന്ന് പലതവണ ആര്‍എംപി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ടിപി വധത്തില്‍ സിപിഎമ്മിന് ഒരിയ്ക്കല്‍ പ്രതിച്ഛായ നഷ്ടമായത് പോലെയാണ് ഇപ്പോള്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിന്‍റെ കാര്യവും.












Click it and Unblock the Notifications