സ്വര്‍ണക്കടത്തും ടിപി വധവും തമ്മില്‍ ബന്ധം?
കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്ക് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഫയാസുമായി അടുത്ത ബന്ധം. ഫയാസ് ജയില്‍ സന്ദര്‍ശിച്ചത് മുഹമ്മദ് ഷാഫിയെ കാണാനെന്ന് സൂചന. പല തവണ മുഹമ്മദ് ഷാഫി ഫയാസിനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും തെളിഞ്ഞു.
ടിപി വധക്കേസിലെ പ്രതികളെ ഫായിസ് കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി സന്ദര്‍ശിച്ചത് നേരത്തെ വിവാദമായിരുന്നു. അറബിയുടെ വേഷം ധരിച്ചാണ് അന്ന് ഫയാസ് ജയിലില്‍ എത്തിയത്.

2013 ആഗസ്റ്റ് നാലിനും ആറിനും മുഹമ്മദ് ഷാഫി ജയിലിനുള്ളില്‍ നിന്ന് ഫയാസിനെ വിളിച്ചിട്ടുണ്ട് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ആഗസ്റ്റ് ആറിനാണ് വിവദമായ ഫയാസിന്റെ ജയില്‍ സന്ദര്‍ശനം നടന്നത്. ഈ ദിവസവും ഷാഫി ഫയാസിനെ വിളിച്ചിരുന്നു.
ടിപി വധക്കേസ് പ്രതികള്‍ക്ക് ആധുനിക സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചതെങ്ങനെ എന്ന കാര്യത്തിലും ഫയാസിന്റെ പേര്‍ ആരോപിക്കപ്പെട്ടിരുന്നു. ഫയാസ് ജയിലില്‍ എത്തിയ സമയത്തായിര്കാകം ഫോണ്‍ കൈമാറിയത് എന്നും പറയപ്പെടുന്നു. ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ഫയാസ് ജീവനക്കാര്‍ക്ക് വലിയ തുക കൈക്കൂലി കൊടുത്തതായും പറയപ്പെടുന്നുണ്ട്.
ഏത് തരത്തിലുള്ള ബന്ധമാണ് ഷാഫിയും ഫയാസും എന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications