ടിപി വധക്കേസ് പ്രതികള്‍ ജയിലിലും ഓണ്‍ ലൈന്‍
കോഴിക്കോട്: ടിപി ചന്ദ്രശഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ സുഖ സൗകര്യങ്ങളും. പ്രതികള്‍ ജയിലില്‍ ഇരുന്ന് ഫേസ് ബുക്കിലും സജീവമാണ്. ജയിലില്‍ നിന്നെടുത്ത ചിത്രങ്ങള്‍ പോലും യാതൊരു ഭയവുമില്ലാതെ ഇവര്‍ ഫേസ് ബുക്ക് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യുന്നു. സന്ദേശങ്ങള്‍ കൈമാറുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. ജയിലിനുള്ളില്‍ വച്ച് ഇവര്‍ എടുത്തിട്ടുള്ള വിവിധ പോസുകളിലുള്ള ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടിട്ടുള്ളത്. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം നിര്‍ജ്ജീവമായിരുന്ന ഫേസ് ബുക്ക് അക്കൗണ്ടുകള്‍ പ്രതികള്‍ അറസ്റ്റിലായതിന് ശേഷം വീണ്ടും സജീവമാകുകയായിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എംസി അനൂപ് തുടങ്ങിയവരെല്ലാം തന്നെ ഫേസ് ബുക്കില്‍ സജീവമാണ്. ഇവരില്‍ പലരും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.

ജയിലില്‍ സുഖവാസം
ടിവി വധക്കേസിലെ പ്രതികളായ കൊടി സുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും അടക്കമുള്ളവര്‍ ജയിലില്‍ വച്ചും ഫേസ് ബുക്ക് ഉപയോഗിക്കുന്നു.

ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍
പുതിയ മോഡല്‍ സ്മാര്‍ട്ട് ഫഓണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജയിലില്‍ നിന്ന് ഫോട്ടോകളെടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോണ്‍ വിളിയും യഥേഷ്ടം
ഫേസ് ബുക്ക് ഉപയോഗിക്കാന്‍ മാത്രമല്ലല്ലോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലാകും വരെ നിര്‍ജ്ജീവം
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍ജ്ജീവമായിരുന്നു. അറസ്റ്റിലായി ജയിലില്‍ അടക്കപ്പെട്ടതിന് ശേഷമാണ് ഇവര്‍ വീണ്ടും ഫേസ് ബുക്കില്‍ സജീവമായത്.

പല വേഷം, പല ഫോട്ടോ
കേസിലെ ഏഴ് പ്രതികളും ജയിലില്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ ചിത്രവും ഫേസ്ബുക്കില്‍ ഉണ്ട്. പക്ഷേ ആരും തന്നെ ജയില്‍ വേഷശത്തിലല്ല

അധികൃതരുടെ മൗന സമ്മതം
സെല്ലിന് പുറത്ത് നിന്നും ഇവര്‍ നിരവധി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അപ്പോള്‍ ജയില്‍ അധികൃതര്‍ അറിയാതെയല്ല ഈ ഫേസ്ബുക്ക് പാര്‍ട്ടി പ്രവര്‍ത്തനം എന്ന കാര്യം ഉറപ്പ്

എല്ലാവരും പാര്‍ട്ടിക്കാര്‍ തന്നെ
ടിപി ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്. പക്ഷേ പ്രിതകളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ അധികവും പാര്‍ട്ടിക്കാര്‍ തന്നെ.

കൂറുമാറ്റത്തിന് പിന്നിലും ജയിലിലെ മൊബൈല്‍ ഫോണോ
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 51 സാക്ഷികളാണ് ഇതുവരെ കൂ്‌റ് മാറിയിട്ടുള്ളത്. ഇവര്‍ കോടതിയില്‍ കൂറ് മാറിയ സമയത്ത് കൊടി സുനിയുടേയും കിര്‍മാണി മനോജിന്റേയും മുഹമ്മദ് ഷാഫിയുടേയും ഒക്കെ ഫോണില്‍ നിന്ന് നിരവധി കോളുകള്‍ പുറത്ത് പോയിട്ടുണ്ട്.

ലൈക്കിനും ഷെയറിനും ഒരു പഞ്ഞവും ഇല്ല
കൊലക്കേസ് പ്രതികളാണെങ്കിലും ഇവര്‍ ജയിലില്‍ നിന്ന് ഇടുന്ന പടങ്ങള്‍ക്കൊക്കെ ഫേസ് ബുക്കില്‍ ധാരാളം ലൈക്കും ഷഎയറും ഒക്കെ കിട്ടുന്നുണ്ട്.

സര്‍ക്കാരിന്റെ പിടിപ്പ് കേട്
ടിവി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ മുന്തിയ പരിഗണന കിട്ടുന്നുണ്ടെന്നും അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്രെ. പക്ഷേ പ്രതികളെ പിടിക്കാനുള്ള ആവേശം പിന്നീട് ആഭ്യന്തര വകുപ്പ് കാണിച്ചിട്ടേ ഇല്ല.

ടികെ രജീഷിന് അക്കൗണ്ടില്ല
ടിപിയെ കൊന്ന കേസിലെ പ്രധാന പ്രതികളില്‍ ടികെ രജീഷിന് മാത്രമാണ് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തത്.

രമയുടെ ആരോപണം
ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമാണ് ഒരുക്കിയിരിക്കുന്നതെന്ന് ടിപിയുടെ ഭാര്യ കെകെ രമ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

പിറന്നാള്‍ ആശംസകളും
നവംബര്‍ 20 നായിരുന്നു കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ പിറന്നാള്‍. ഫേസ് ബുക്കില്‍ ഈ ദിനത്തില്‍ ഷാഫിയെ തേടി ാെരുപാട് പിറന്നാള്‍ ആശംസകളും എത്തിയിട്ടുണ്ട്. 43 പേരാണ് ഷാഫിക്ക് ആശംസകള്‍ നേര്‍ന്നത്.

അന്വേഷിക്കാന്‍ നടപടി
കോഴിക്കോട് ജില്ലാ ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ്ബുക്ക് ഉപയോഗിക്കുന്ന കാര്യം അന്വേഷിക്കാന്‍ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ആഭ്യന്തര മന്ത്രി ജയിലിലേക്ക്
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിസംബര്‍ 3 ന് കോഴിക്കോട് ജില്ല ജയില്‍ സന്ദര്‍ശിക്കും












Click it and Unblock the Notifications