ടിപി കേസ്; കുഞ്ഞനന്തനും മനോജും പുറത്തേക്ക്
ദില്ലി: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം കൂടുതല്‍ നടപടികളിലേക്കെന്ന് റിപ്പോര്‍ട്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരെ കൂടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.
ടിപി വധക്കേസിലെ എട്ടാം പ്രതിയും കുന്നമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും ആയ കെസി രാമചന്ദ്രനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാമചന്ദ്രന് ടിപി ചന്ദ്രശേഖരനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നത്.

കേസിലെ 11-ാം പ്രതിയും കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ആയ ട്രൗസര്‍ മനോജ്, പതിമൂന്നാം പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും ആയ പികെ കുഞ്ഞനന്തന് എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. കെസി രാമചന്ദ്രന് ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
എന്നാല്‍ ഇപ്പോള്‍ കുഞ്ഞനന്തനേയും മനോജിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണത്രെ പോളിറ്റ് ബ്യൂറോയുടെ തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വക്കുകയായിരുന്നു.
ടിപി കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് വിഎസ് അച്യുതാനന്ദന് പോളിറ്റ് ബ്യൂറോ ഉറപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷമ കമ്മീഷന് റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് വിഎസ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
മംഗളം ദിനപത്രമാണ് കുഞ്ഞനന്തനേയും മനോജിനേയും പുറത്താക്കുന്ന നടപടി ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications