കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ്; കുഞ്ഞനന്തനും മനോജും പുറത്തേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കൂടുതല്‍ നടപടികളിലേക്കെന്ന് റിപ്പോര്‍ട്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരെ കൂടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

ടിപി വധക്കേസിലെ എട്ടാം പ്രതിയും കുന്നമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും ആയ കെസി രാമചന്ദ്രനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാമചന്ദ്രന് ടിപി ചന്ദ്രശേഖരനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നത്.

Kunjananthan

കേസിലെ 11-ാം പ്രതിയും കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ആയ ട്രൗസര്‍ മനോജ്, പതിമൂന്നാം പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും ആയ പികെ കുഞ്ഞനന്തന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. കെസി രാമചന്ദ്രന്‍ ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

എന്നാല്‍ ഇപ്പോള്‍ കുഞ്ഞനന്തനേയും മനോജിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണത്രെ പോളിറ്റ് ബ്യൂറോയുടെ തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വക്കുകയായിരുന്നു.

ടിപി കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് വിഎസ് അച്യുതാനന്ദന് പോളിറ്റ് ബ്യൂറോ ഉറപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് വിഎസ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

മംഗളം ദിനപത്രമാണ് കുഞ്ഞനന്തനേയും മനോജിനേയും പുറത്താക്കുന്ന നടപടി ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English summary
TP Case: CPM decided to expel Kunjanathan and Manoj- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X