കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ് പ്രതി കുഞ്ഞനന്തന് സുഖവാസം; 550ൽ 200 ദിവസവും വീട്ടിൽ, 19 മാസത്തിനിടെ ലഭിച്ചത് 15 തവണ!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന് സുഖവാസമെന്ന് റിപ്പോർട്ട്. കുഞ്ഞനന്തന് ജയിൽ ഇപ്പോഴും വേറും ഇടത്താവളമാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. കുടുംബത്തോടൊപ്പം കഴിയാനായി 19 മാസത്തിനിടെ 15 തവണയാണ് കുഞ്ഞനന്തന് പോരോൾ അനുവദിച്ചത്. അതായത് എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം 570 ദിവസത്തിൽ 193 ദിവസവും കുഞ്ഞനന്തൻ കുടുംബത്തോടൊപ്പമായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിനാണ് കുഞ്ഞനന്തൻ ജയിലിൽ കഴിയുന്നത്. പ്രായാധിക്യത്തിന്റെ പേരിൽ ശിക്ഷയിൽ ഇളവ് നൽകി കുഞ്ഞനന്തനെ വിട്ടയക്കാനുള്ള ശ്രമം എൽഡിഎഫ് സർക്കാർ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരുന്നത്. രണ്ടരമാസത്തെ ഇടവേളകളില്‍ മാത്രമേ പരോള്‍ അനുവദിക്കാവുവെന്നാണ് ജയില്‍ചട്ടം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് കുഞ്ഞനന്തന് പരോൾ അനുവദിച്ചത്.

ഒരു മാസം ഒരു ദിവസം ജയിലിൽ

ഒരു മാസം ഒരു ദിവസം ജയിലിൽ

2016 ജൂണ്‍ 2 മുതല്‍ 13 വരെയായിരുന്നു ആദ്യ പരോള്‍. 14ന് ജയിലില്‍ തിരിച്ചെത്തിയതിന്റെ തൊട്ടടുത്തദിവസം തന്നെ 16 ദിവസത്തെ പരോൾ കുഞ്ഞനന്തന് ലഭിക്കുകയായിരുന്നു. അതായത് ആ മാസം അദ്ദേഹം ജയിലിൽ കിടന്നത് വെറും ഒരു ദിവസം മാത്രമാണ് ബാക്കി ദിവസം അദ്ദേഹം കുടുംബത്തോടൊപ്പമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രൂവരി വരെയുള്ള എല്ലാ മാസവും പത്തും പതിനഞ്ചും ദിവസം വീതം പരോള്‍ അനുവദിച്ചു. 15 തവണയിൽ ഏഴു തവണയും കുടുംബത്തോടൊപ്പം കഴിയാനും ബാക്കി ഭാര്യയുടെ ചികിത്സയ്ക്കുമാണ് പരോൾ അനുവദിച്ചിരിക്കുന്നത്.

ശിക്ഷ ഇളവ് നൽകാൻ അനുവദിക്കില്ല

ശിക്ഷ ഇളവ് നൽകാൻ അനുവദിക്കില്ല

ടിപി വധക്കേസിലെ 13ാം പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായിരുന്നു കുഞ്ഞനന്തന്‍. 70 വയസ്സ് തികഞ്ഞെന്ന കാരണം പറഞ്ഞ് ഇയാളെ ജയില്‍ മോചിതനാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ മോചിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുടെ മൊഴി കൊളവല്ലൂർ സ്റ്റേഷനിലെ എസ്ഐ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഒരു കാരണവശാലും കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് അനുവദിക്കല്ലെന്നാണ് കെകെരമയുടെ നിലപാട്. ശിക്ഷായിളവ് നല്‍കാന്‍ തീരുമാനമുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും രമ നേരത്തെ പറഞ്ഞിരുന്നു.

ഒന്നിച്ച് പരോൾ അനുവദിച്ചത് വിവാദമായിരുന്നു

ഒന്നിച്ച് പരോൾ അനുവദിച്ചത് വിവാദമായിരുന്നു

നേരത്തെ ടിപി കേസ് പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. പ്രായാധിക്യമുള്ള തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ എസ്പിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ശിക്ഷാ ഇളവിന് നിശ്ചിത കാലയളവ് ശിക്ഷ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കുഞ്ഞനന്തന്‍ ഇതുവരെയും മൂന്ന് വര്‍ഷം മാത്രമാണ് ശിക്ഷ പൂര്‍ത്തിയാക്കിയത്. സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെയും മറ്റ് പ്രതികളേയും ജയിലില്‍ നിന്നും പുറത്തിറക്കാന്‍ സിപിഎം അധികാരത്തില്‍ വന്ന ഘട്ടം മുതല്‍ ശ്രമം നടത്തി വരികയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രായാധിക്യത്തിന്റെ പേര് പറഞ്ഞ് ജയിൽ മോചിതനാക്കാനുള്ള ശ്രമം സർക്കാർ നടത്തിയത്.

ഗവർണർക്ക് സമർപ്പിച്ച പട്ടിക

ഗവർണർക്ക് സമർപ്പിച്ച പട്ടിക


കണ്ണൂരിലെ നിരവധി കൊലക്കേസുകളിലെ സൂത്രധാരനാണ് കുഞ്ഞനന്തന്‍. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷം പ്രമാണിച്ച് തടവുകാര്‍ക്ക് ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ആദ്യപട്ടികയില്‍ ടിപി കേസിലെ പ്രതികളുടെ പേര് ഉള്‍പ്പെട്ടത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ആ പട്ടിക റദ്ദു ചെയ്യുകയും പുതുക്കിയ പട്ടിക അടുത്തിടെ സര്‍ക്കാര്‍ തയാറാക്കുകയും ചെയ്തിരുന്നു. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി വിവാദങ്ങളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. അനധികൃത പരോള്‍ മുതല്‍ തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിയതുവരെ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടിക്കാരായ കൊടും ക്രിമിനലുകളാണ് ജയിലിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മറ്റ് തടവുകാര്‍ പാര്‍ട്ടിക്കാരുടെ ഭീഷണിയുടെ നടുവിലാണെന്നും ആരോപണങ്ങളുണ്ട്.

ജയിൽ ഭരിക്കുന്നത് സിപിഎം തടവുകാർ

ജയിൽ ഭരിക്കുന്നത് സിപിഎം തടവുകാർ

ടിപി കേസ് പ്രതികള്‍ക്ക് ആയുര്‍വ്വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. ഷുഹൈബ് വധക്കേസ് പ്രതി സിപിഎമ്മുകാരനായ ആകാശിന് യുവതിയുമായി സല്ലപിക്കാന്‍ ജയിലിനുളളില്‍ പല ദിവസങ്ങളിലായി മണിക്കൂറുകളോളം അവസരം ഒരുക്കി. ഈ കേസില്‍ തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ സിപിഎം തടവുകാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പാര്‍ട്ടി തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ സെറ്റ് വാങ്ങി ജയിലിനകത്ത് എത്തിച്ചതായിരുന്നു ഒടുവിലത്തെ വിവാദം.

<strong>നടിയുടെ കുളിമുറി ദൃശ്യം പകർത്തി പ്രദർശിപ്പിച്ചു; നിർമ്മാതാവ് അറസ്റ്റിൽ, സഭവം ഷൂട്ടിങ്ങിനിടെ...</strong>നടിയുടെ കുളിമുറി ദൃശ്യം പകർത്തി പ്രദർശിപ്പിച്ചു; നിർമ്മാതാവ് അറസ്റ്റിൽ, സഭവം ഷൂട്ടിങ്ങിനിടെ...

<strong>സ്പീക്കറുടെ ചെയറിൽ ഇരുന്ന് യുവാവിന്റെ ഫോട്ടോ; സുരക്ഷ വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ</strong>സ്പീക്കറുടെ ചെയറിൽ ഇരുന്ന് യുവാവിന്റെ ഫോട്ടോ; സുരക്ഷ വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ

English summary
TP case culprit Kunjanandan's parole deatils out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X