കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം വാങ്ങി; ടിപി കേസ് പ്രതികള്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മടങ്ങുന്നതിനിടെ മദ്യം വാങ്ങുന്നതിനിടെ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ നാട്ടുകാര്‍ പിടികൂടി. മാഹിയില്‍ നിന്ന് മദ്യം വാങ്ങുന്നതിനിടെയാണ് സംഭവം.

ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. സംഭവത്തില്‍ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

TP Murder Accused

പോലീസുകാരാണ് മദ്യം വാങ്ങിച്ച് നല്‍കിയതെന്നാണ് വിവരം. കോടതിയിലേക്ക് പ്രതികളെ കൊണ്ടുപോയവരാണിവര്‍.

മാഹിയില്‍ വാഹനം നിര്‍ത്തി മദ്യം വാങ്ങുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. ഇക്കാര്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. പിന്നീട് പയ്യോളിയില്‍ വച്ചാണ് മദ്യം സഹിതം പോലീസ് പ്രതിളെ പിടികൂടിയത്.

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉള്ളതാണ്. വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുമ്പോഴും ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. ഈ സമയത്താണ് ജയില്‍ മൊബൈല്‍ ഫോണ്‍ വിവാദം ഉണ്ടായത്.

ജയിലില്‍ വച്ച് സ്വര്‍ണക്കടത്തുകാരന്‍ ഫയാസ്, ടിപി കേസ് പ്രതികളെ സന്ദര്‍ശിച്ചതും വലിയ വിവാദമായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമായാണ് പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങളും പരിഗണനയും ലഭിക്കുന്നതെന്നാണ് ആരോപണം.

English summary
TP Case culprits caught for buying liquor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X