Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി കേസ് പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റി

തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതികളെ മാറ്റുന്നതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

ടിപി കേസിലെ പ്രതികളായ അണ്ണന്‍ സിജിത്ത്, ട്രൗസര്‍ മനോജ്, റഫീഖ് എന്നിവരെയാണ് ജയില്‍ മാറ്റിയത്. അണ്ണന്‍ സിജിത്തിന്റെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പിറകെയാണ് പ്രതികളെ ജയില്‍ മാറ്റിയത്.

TP Case accused

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷവിധിച്ചെങ്കിലും അവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇതുവരേയും അവസാനമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു. അതിലൊന്ന് ടിപി കേസിലെ പ്രതി അണ്ണന്‍ സിജിത്തിന്റേതായിരുന്നു.

ആയിരത്തിലേറെ കോളുകളാണ് ആ ഫോണ്‍ ഉപയോഗിച്ച് സിജിത്ത് നടത്തിയിരിക്കുന്നത്. അതില്‍ പലതും സിപിഎം പ്രാദേശിക നേതാക്കളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികളെ വിയ്യൂരില്‍ നിര്‍ത്തിയാല്‍ ശരിയാവില്ലെന്നാണ് ജയില്‍ അധികൃതരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ആഴ്ച മുഹമ്മദ് ഷാഫിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതചിനിടെ മാഹിയില്‍ വച്ച് മദ്യം വാങ്ങിയതും വലിയ വിവാദമായിരുന്നു. ശിക്ഷ വിധിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ടിപി കേസിലെ പ്രതികളെ ജയില്‍ മാറ്റുന്നത്. ആദ്യം കണ്ണൂര്‍ ജയിലില്‍ ആയിരുന്നു ഇവര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇവരെ വിയ്യൂരിലേക്ക് മാറ്റിയത്. ഇപ്പോള്‍ പൂജപ്പുരയിലേക്കും. ഇനി സുരക്ഷാപ്രശ്‌നം ഉണ്ടായാല്‍ ഇവരെ എങ്ങോട്ട് മാറ്റും എന്നതാണ് പ്രശ്‌നം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+