കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ്സിലെ പ്രതിയ്ക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം ചെറുക്കും- എൻ വേണു

  • By Sreejith Kk
Google Oneindia Malayalam News

വടകര:ടിപി വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ നീക്കം നിയമ പരമായും, രാഷ്ട്രീയ പരമായും നേരിടുമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.എഴുപത് വയസ്സ് കഴിഞ്ഞെന്ന കാര്യം പറഞ്ഞാണ് കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ ശ്രമിക്കുന്നത്.പിണറായി സർക്കാർ വിവേചന അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ്.

 venu

ടിപി ചന്ദ്രശേഖരൻ വധ കേസ്സിൽ ശിക്ഷ പ്രഖ്യാപിച്ച ഉടനെ തന്നെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി ഈ കേസിൽ എങ്ങനെ കുഞ്ഞനന്തൻ പെട്ടുവെന്ന് മാധ്യമ പ്രവർത്തകരുമായി പരസ്യമായി ചർച്ച ചെയ്തത് നാം കണ്ടതാണ്.മുഖ്യമന്ത്രിയും,കുഞ്ഞനന്തനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ തെളിവാണിതെന്നും വേണു പറഞ്ഞു.ടി.പി.വധ കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിർലോഭം പരോൾ ലഭിക്കുകയാണ്.ഇത് കോടതി വിധികൾ കാറ്റിൽ പറത്തുന്നതിന് തുല്യമാണ്.കുഞ്ഞനന്തന് ശിക്ഷയിളവ് നൽകാനുള്ള നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും വേണു മുന്നറിയിപ്പ് നൽകി.

ബിജെപിക്ക് നെഗറ്റീവ് ഇമേജ്: ബന്ധം സ്ഥാപിക്കാനില്ലെന്ന് പവന്‍ കല്യാണ്‍, രാഷ്ട്രീയ മുതലെടുപ്പ്!!ബിജെപിക്ക് നെഗറ്റീവ് ഇമേജ്: ബന്ധം സ്ഥാപിക്കാനില്ലെന്ന് പവന്‍ കല്യാണ്‍, രാഷ്ട്രീയ മുതലെടുപ്പ്!!

കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി കാസർകോട് യുവാവ് പിടിയില്‍കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി കാസർകോട് യുവാവ് പിടിയില്‍

English summary
tp case will face legally and politically says rmpi leader n venu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X