കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി സിനിമയെത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്; വിഎസ്സിനെ തീയേറ്ററിലെത്തിക്കാന്‍ ശ്രമം

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിനും ഇടതുമുന്നണിക്കും പ്രതീക്ഷിച്ചത്ര വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ ഇലക്ഷന് മുന്നോടിയായും ടിപിയുടെ കൊലപാതകക്കഥ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചതാണ് തോല്‍വിയുടെ ആക്കം കൂട്ടുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ടിപി കൊലപാതകക്കേസില്‍ വിധി വരികയും വിവാദങ്ങള്‍ പതുക്കെ വിട്ടുമാറുകയും ചെയ്‌തെന്ന സമാധാനത്തിലായിരുന്നു സിപിഎം അരുവിക്കരെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നാളിതുവരെ കണ്ടിട്ടില്ലാത്തത്രയും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെതിരെ എളുപ്പം ജയിച്ചു കയറാമെന്നും പാര്‍ട്ടി കരുതുന്നു.

vs-achuthanandan

എന്നാല്‍, ജനങ്ങള്‍ മറന്നു തുടങ്ങിയ ടിപി ചന്ദ്രശേഖരന്‍ കൊലപാതകം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വീണ്ടും ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ടിപി 51 എന്ന പേരില്‍ ടിപി ചന്ദ്രശേഖരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത്. ഒന്നരവര്‍ഷത്തിലധികമായി സിനിമയ്ക്ക് പിന്നാലെ നടക്കുന്ന മൊയ്തു ജൂണ്‍ 12ന് സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ ഏപ്രിലില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അരുവിക്കരെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിനിമ ചര്‍ച്ച ചെയ്യപ്പെടുമെന്ന വിശ്വാസത്തില്‍ റിലീസ് നീട്ടുകയായിരുന്നു. ടിപിയുമായി അടുപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പിന് മുന്‍പ് സിനിമ കാണാനായി തീയേറ്ററില്‍ എത്തിച്ച് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളിവീഴ്ത്താനും മൊയ്തു ശ്രമിച്ചു വരികയാണ്.

English summary
TP Chandrasekharan biopic tp 51 to release theatres soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X