ടിപി വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്ത് നല്‍കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിക്കും കത്തയച്ചിരിക്കുന്നത്.
നേരത്തെ ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് കാട്ടി കെകെ രമ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ കേരളം കത്തയയ്ക്കാന്‍ വൈകുന്നത് സിപിഎമ്മുമായി ആഭ്യന്തരമന്ത്രി നടത്തിയ രഹസ്യധാരണയുടെ പുറത്താണെന്ന് രമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ടിപി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കണ്ടത്. ആര്‍എംപിക്കുള്ളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ ടിപി വധക്കേസില്‍ കേരള സര്‍ക്കാര്‍ പല തവണ കത്ത് നല്‍കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ സിബിഐയുടെ നിലപാടില്‍ മാറ്റമിണ്ടാകുമെന്നാണ് ആര്‍എംപിയുടെ പ്രതീക്ഷ.












Click it and Unblock the Notifications