ടിപി ചന്ദ്രശേഖരൻ വധം: പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി, 6 പേർക്ക് ഇരട്ട ജീവപരന്ത്യം
കൊച്ചി: ടി പി ചന്ദ്ര ശേഖരൻ വധക്കേസിൽ കുറ്റക്കരെന്ന് കണ്ടെത്തിയ 9 പ്രതികൾക്ക് ശിക്ഷ ഇളവില്ലാത്ത ജീവപരന്ത്യം തടവ് ശിക്ഷ . 20 വർഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിച്ച ജീവപരന്ത്യം ശിക്ഷ ഉയർത്തണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി പി ചന്ദ്ര ശേഖരന്റെ ഭാര്യ കെ കെ രമയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി.

കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും ആണ് വിധിച്ചത്. ആറാം പ്രതിക്ക് ജീവപര്യന്തം തടവിന് ഒപ്പം ആറ് മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. .ഇവരുടെ ജീവപരന്ത്യം തടവ് ഇരട്ട ജീവപരന്ത്യമായി ഉയർത്തുകയായിരുന്നു. പ്രതികൾക്ക് പരോൾ നൽകരുതെന്നും കോടതി പറഞ്ഞു.
പുതുതായി കൊലപാതക ഗൂഢാലോചനയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷണൻ ( മുൻ ഒഞ്ചിയം ഏരിയ കമ്മിറ്റി) 12ാം പ്രതി ജ്യോതി ബാബു ( കുന്നോത്ത് പറമ്പ് മുന്ഡ ലോക്കൽ കമ്മിറ്റി) എന്നിവരെ ജീവപരന്ത്യം തടവിനും കോടതി ശിക്ഷിച്ചു.
ടി പി ചന്ദ്ര ശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചയ്ക്കും നേരെയുണ്ടായ ആക്രമണം എന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയത്. വിയോജിപ്പിനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഇത്.
രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനികില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകി കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നും കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ വാദം കേൽക്കുന്നതിനിടെയാണ് പരമാർശം.
ഇന്നലെ ഹജാരക്കിയ പ്രതികളോട് വധ ശിക്ഷയടക്കം നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു, എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കണം എന്നും ശിക്ഷയിൽ ഇളവ് നൽകണം എന്നുമായിരുന്നു പ്രതികളുടെ വാദം.
ഒന്ന് മുതൽ 5 വരെയുള്ള പ്രതികൾക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും ഗൂഢാലോചന കുറ്റം കോടതി അധികം ആയി ചുമത്തിയിട്ടുണ്ട്ഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications