കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ്: ഗൂഢാലോചന സിബിഐ അന്വേഷിക്കും

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ചന്ദ്രശേഖരന്റെ വിധവ കെകെ രമ നടത്തുന്ന നിരാഹാര സമരത്തെ തുടര്‍ന്നാണ് നടപടി. കേസ് അന്വേഷിക്കുന്നതിനായി 2009ല്‍ ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എടച്ചേരി പൊലീസ് സ്റ്റേഷനില്‍ രമയുടെ പരാതിയില്‍ പുതിയ കേസ് ഫയല്‍ ചെയ്യും. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.

ടിപികേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തിങ്കാളാഴ്ചയാണ് രമ നിരാഹാര സമരം തുടങ്ങിയത്. രമയുടെ ആവശ്യം അംഗീകരിച്ച് സമരം പെട്ടന്ന് അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടിപിയെ വധിക്കാന്‍ നാല് വര്‍ഷം മുമ്പ് കണ്ണൂരിലെ ചോമ്പാലയില്‍ വച്ച് നടത്തിയ ഗൂഢാലോചനുയും വധം നടപ്പാക്കിയതിന് തൊട്ടുമുമ്പുള്ള ഗൂഢാലോചനുയും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

KK Rema

രണ്ട് സംഭവങ്ങളും കൂടിയാകുമ്പോള്‍ കേസന്വേഷണം ഏറ്റെടുക്കുന്നതില്‍ സിബിഐക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ടി ആസിഫലിയും ആഭ്യന്തര വകുപ്പിന് നിയമോപദേശം നല്‍കി. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമ സാധുത പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിയമ സെക്രട്ടറി രാമരാജ പ്രേമപ്രസാദിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ സുധാകരന്‍ എംപി, വിഎം സുധീരന്‍, ടി സിദ്ദിഖ് എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണത്തെ വളരെ ഗൗരവപൂര്‍വമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രമയുടെ സമരപ്പന്തലില്‍ പോയി പ്രഖ്യാപിച്ചത്ത് മാധ്യമശ്രദ്ധ നേടി. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തെന്നാണ് അറിയുന്നത്.

English summary
TP Chandrasekharan murder case will handover to CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X