Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ഛനെ കൊല്ലുക പിണറായിയുടെ മാത്രം ആവശ്യമായിരുന്നു

കോഴിക്കോട്: സി പി എം സംസ്ഥാമന സെക്രട്ടറി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയും ഒരു പോലെ വിമര്‍ശിച്ച് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്. അച്ഛനെ കൊല്ലേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നുവെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുതായി അഭിനന്ദ് ചന്ദ്രിക വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പിണറായി വിജയനല്ലാതെ മറ്റൊരാള്‍ക്കും അച്ഛനെ കൊല്ലേണ്ട ആവശ്യമില്ലെന്നാണ് അഭിനന്ദ് പറയുന്നത്. മറ്റൊരാള്‍ക്കും അച്ഛനെ കൊല്ലണമെന്ന് നിര്‍ബന്ധമുണ്ഡായിരുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും പിണറായി വിജയന്‍ എന്ന നേതാവനില്ല. മനിഷ്യത്വമാണ് കമ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന് പറയുമായിരുന്നു. എന്നാല്‍ പിണറായി വിജയന് അത് തൊട്ടുതീണ്ടിയിട്ടില്ലെന്ന് അഭിനന്ദ് പറഞ്ഞു.

t--p--chandrasekharan-with-his-son-nandu

ഒരു കമ്യൂണിസ്റ്റുകാരന് വേണ്ട നന്മകള്‍ അല്പമെങ്കിലും അവശേഷിക്കുന്നത് വി എസിനാണെന്ന് പറഞ്ഞ അഭിനന്ദ് അദ്ദേഹം പക്ഷെ സ്വാര്‍ത്ഥനാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അച്യുതാനന്ദന്‍ എന്നും സ്വന്തം രക്ഷയെ നോക്കിയിട്ടുള്ളൂ. എന്ത് പ്രശ്‌നവും തന്നെ ബാധിക്കുമെന്ന് തോന്നിയാല്‍ എത്ര അടുപ്പമുള്ളവരാണെങ്കിലും അദ്ദേഹം കൈവിട്ടുകളയും. ഇത് അദ്ദേഹത്തിന്‍രെ സ്വാര്‍ത്ഥതയാണ്- അഭിനന്ദ് പറഞ്ഞു. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നയാള്‍ പിണറായി വിജയനാണെന്നും അഭിനന്ദ് അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+