കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി രക്തസാക്ഷി ദിനാചരണം വൻ വിജയമാക്കാൻ നാടൊരുങ്ങി ;ആർഎംപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മoഗത്റാംപസ്‌ല ഉൽഘാടനം ചെയ്യും

  • By Sreejith Kk
Google Oneindia Malayalam News

വടകര: ടിപി രക്തസാക്ഷി ദിനാചരണം വൻ വിജയമാക്കാൻ നാടൊരുങ്ങി ടി.പി.ചന്ദ്രശേഖരൻ ആറാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ ആചരിക്കാൻ നാടൊരുങ്ങി കഴിഞ്ഞതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മെയ് ഇന്ന്(1ന്) വൈകു: 4 മണിക്ക് ടി.പി. വെട്ടേറ്റു വീണ വള്ളിക്കാട് നിന്നും ദീപശിഖ പ്രയാണം ആരംഭിക്കും. കെ.കെ.സദാശിവന്റെ നേതൃത്വത്തിൽ അത് ലറ്റുകളും നൂറുകണക്കിന് വാഹനങ്ങൾ, ബാൻഡ് വാദ്യ ഗായക സംഘം എന്നിവയുടെ അകമ്പടിയോടെ ഓർക്കാട്ടേരി വഴി നെല്ലാച്ചേരിലെ ടി.പിയുടെ ബലി കുടീരത്തിൽ ദീപശിഖ തെളിയിക്കും.

മെയ് 4ന് കാലത്ത് പ്രഭാതഭേരിയും പുഷപാർച്ചനയും നടക്കും. വൈകു: 5 മണിക്ക് റെഡ് വളണ്ടിയർ മാർച്ചും,ആയിരങ്ങൾ അണി ചേരുന്ന ബഹുജന പ്രകടനവും വെള്ളികുളങ്ങരയിൽ നിന്നം ആരംഭിക്കും. തുടർന്ന് ഓർക്കാടേരി ചന്ത മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം ആർ.എം.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മoഗത്റാംപസ്‌ല ഉൽഘാടനം ചെയ്യും.ആർ.എം.പി.ഐ ചെയർമാർ കെ.ഗംഗാധർ, ഹർകമൽ സിംഗ്, പരജിത് പെ തുടങ്ങിയ അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കും.

tp

പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പാർട്ടിക്കെതിരെ നിരന്തരമായ ആക്രമണങ്ങളും കള്ളകേസുകളും ചുമത്തി ഫാസിസ്റ്റ് ഭീകരത സൃഷ്ടിക്കുകയാണ്.ടി.പി കേസ്സിലെ പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്യാനുo ജയിൽ മോചിതരാക്കാനും നിയമവിരുദ്ധ പരോളും സുഖ സൗകര്യങ്ങളും സർക്കാരിന്റെ ഒത്താശയോടെ ചെയ്തു കൊണ്ടിരിക്കുകയാണ്.ഇത്തരം പ്രതിസന്ധികളെ സധൈര്യം നേരിട്ടു കൊണ്ട് ടി പി യുടെ പ്രസ്ഥാനം മുന്നോട്ടു പോകുകയാണെന്ന് ആർ.എം.പി.ഐ.സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.

അറും കൊല ചെയ്ത പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് തന്നെ ടി.പിയാണ് ശരിയെന്ന് ഒടുവിൽ പരസ്യമായി അംഗീകരിക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യം ഈ രക്തസാക്ഷി ദിനത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുകയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.വാർത്താ സമ്മേളനത്തിൽ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ.ചന്ദ്രൻ,കെ.കെ.സദാശിവൻ,കെ.കെ.ജയൻ എന്നിവർ പങ്കെടുത്തു.

English summary
TP Chandrashekaran martyr day; Vadakara will make it big success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X