കൊലക്കേസ് പ്രതികള്‍ വിളിച്ചത് 822 കോളുകള്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധ കേസിലെ പ്രതികള്‍ ഒന്നരമാസം കൊണ്ട് വിളിച്ചത് 822 കോളുകളെന്ന് റിപ്പോര്‍ട്ട്. ടിപി ചന്ദ്രശേഖരനെ വധിച്ച സംഘത്തില്‍ ഉണ്ടായിരുന്ന കിര്‍മാണി മനോജും കൊടി സുനിയും ഉപയോഗിച്ചിരുന്ന രണ്ട് സിംകാര്‍ഡുകളില്‍ നിന്ന് പുറത്തേക്ക് പോയിട്ടുള്ള കോളുകളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
2013 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 19 വരെയുള്ള കാലത്ത് ഇവര്‍ 822 കോളുകള്‍ വിളിച്ചിട്ടുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഭൂരിപക്ഷം ഫോണ്‍ സന്ദേശങ്ങളും പോയിട്ടുള്ളത് അര്‍ദ്ധരാത്രിക്ക് ശേഷമാണെന്നും തെളിഞ്ഞിട്ടുണ്ട്.

മറ്റ് പ്രതികളും ഇവരുടെ ഫോണുകള്‍ ഉപയോഗിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ സ്വാധീന മേഖലകളിലേക്കാണ് ഭൂരിപക്ഷം ഫോണ്‍ കോളുകളും പോയിട്ടുള്ളത്. ഇവര്‍ വിളിച്ചവരുടെ കൂട്ടത്തില്‍ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വെളിവായിട്ടില്ല.
ജയിലിനുള്ളില്‍ വച്ച് ഇവര്‍ പല തവണ മൊബൈല്‍ പോര്‍ട്ടബിലിറ്റി സേവനവും ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അതിന് ഇവര്‍ക്ക് പുറത്ത് നിന്ന് സഹായവും ലഭിച്ചിട്ടുണ്ടാകും. ജയില്‍ അധികൃതരുടെ അറിവോടെയല്ലാതെ ഇത് സാധ്യമല്ല താനും.
ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യം നേരത്തെ തന്നെ ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു പക്ഷേ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തിരുന്നില്ല. കൊലക്കേസ് പ്രതികള്‍ ജയിലില്‍ വച്ച് ഫേസ് ബുക്ക് ഉപയോഗിച്ച വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നതോടെയാണ് ഫോണ്‍വിളികളും പുറത്തായത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില








Click it and Unblock the Notifications