ടിപിയുടെ ജീവനെടുത്തവര്‍ക്ക് പിണറായി വക വഴിവിട്ട സഹായം; പ്രതികള്‍ ദിവസങ്ങളോളം പുറത്ത്
ടിപിയുടെ ജീവനെടുത്തവര്‍ക്ക് പിണറായി വക വഴിവിട്ട സഹായം; പ്രതികള്‍ ദിവസങ്ങളോളം പുറത്ത്
തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയിരുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ ശിക്ഷാ ഇളവ് നല്കാന് തീരുമാനിച്ചതും ജയിലില്‍ ഫോണ്‍വിളിക്കാന്‍ സൗകര്യം ലഭിച്ചതുമൊക്കെ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിതിനു പിന്നാലെയായിരുന്നു.
ഇപ്പോഴിത ജയിയല് ചട്ടം ലംഘിച്ച് ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചുവെന്നാണ് വിവരം. കേസിലെ പ്രതികളായ കുഞ്ഞനന്തന്, കെസി രാമചന്ദ്രന് എന്നിവര്‍ക്കാണ് വഴിവിട്ട് പരോള്‍ നല്‍കിയിരിക്കുന്നത്. ഏഷ്യാനെറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വഴിവിട്ട് പരോള്‍
ടിപി വധക്കേസ പ്രതികളായ പികെ കുഞ്ഞനന്തന്, കെസി രാമചന്ദ്രന് എന്നിവര്‍ക്കാണ് വഴിവിട്ട് പരോള്‍ അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. കുഞ്ഞനന്ദന് 134 ദിവസവും കെസി രാമചന്ദ്രന് മൂന്നുമാസവും പരോള്‍ നല്‍കിയെന്നാണ് വിവരം.

നാലരമാസവും പുറത്ത്
സിപിഎം ഏരിയ കമ്മിറ്റി അംഗവും ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയുമാണ് കുഞ്ഞനന്തന്. 12 മാസത്തില്‍ നാലര മാസവും കുഞ്ഞനന്തന് ജയിലിനു പുറത്താണ്.

അടിയന്തര പരോള്‍
കുഞ്ഞനന്തന് 134 ദിവസം പരോള്‍ അനുവദിച്ചിരുന്നു. ഇതില്‍ 27 ദിവസം ഒഴികെ ബാക്കിയെല്ലാം അടിയന്തര അവധിയായിരുന്നു. അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ചാണ് അവധി എടുത്തിരിക്കുന്നത്.

സാധാരണ അവധി
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാമചന്ദ്രന് 90 ദിവസം പരോള്‍ ലഭിച്ചിരുന്നു. 11 ദിവസം ഒഴികെ ബാക്കിയെല്ലാം സാധാരണ അവധിയായിരുന്നു.

ചട്ടം ലംഘിച്ച്
ചട്ടം ലംഘിച്ചാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷം പരമാവധി ക60 ദിവസം വരെ അവധി അനുവദിക്കാമെന്നാണ് ജയില്‍ ചട്ടം. മൂന്നു മാസത്തിനുള്ളില്‍ 15 ദിവസവും ആറ് മാസത്തിനുളളില്‍ 30 ദിവസവും അവധിഎടുക്കാം.

ജയില്‍മാറ്റം
കേസിലെ പ്രധാന പ്രതികളിലൊരാളായ ടികെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നുയ. ഇത് സര്‍ക്കാര്‍ ഇടപെട്ടെന്നാണ് സൂചന.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications