ടിപി വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തിന് കത്ത് നല്‍കും
കോഴിക്കോട്: ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തിന് കത്ത് അയയ്ക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെകെ രമ കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കെകെ രമയുടെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിന് മടിയില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കേരളം വീണ്ടും കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിചാരണ കഴിഞ്ഞ് ശിക്ഷ വിധിച്ച കേസില്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്നായിരുന്നു സിബിഐയുടെ മുന്‍നിലപാട്.












Click it and Unblock the Notifications