Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം:വിധി ജനുവരി 22 ന്

TP Chandrasekharan
കോഴിക്കോട്:റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖനെ വധിച്ച കേസില്‍ കോടതി 2014 ജനുവരി 22 ന് വിധി പറയും. കേസിന്റെ വിചാരണ പൂര്‍ത്തിയായി.

2012 മെയ് നാലിന് രാത്രി പത്തേ കാലിനാണ് ടിപി ചന്ദ്രശേഖരനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് പിന്നില്‍ സിപിഎം ആണെന്ന് ആദ്യമേ ആരോപണം ഉണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സിപിഎം നേതാക്കളും പാര്‍ട്ടിയോട് ഹന്ധമുള്ള ക്രിമിനലുകളും അടക്കം നിരവധി പേര്‍ അറസ്റ്റിലായി.

കേസില്‍ ഇപ്പോള്‍ 38 പ്രതികളാണ് ഉള്ളത്. സിപിഎം നേതാവും കേസിലെ പ്രതിയുമായിരുന്ന സിഎച്ച് അശോകന്‍ വിചാരണക്കിടെ മരിച്ചിരുന്നു. സാക്ഷികള്‍ കൂറ് മാറിയതിനെ തുടര്‍ന്ന് 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.

എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. കൊലപാതകം നടന്ന് ഏഴ് മാസത്തിന് ശേഷം 2012 ഡിസംബര്‍ 20 നായിരുന്നു പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചത്. ഒരു വര്‍ഷം നീണ്ട വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. വിധി പ്രഖ്യാപന ദിവസം മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണം എന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഒരുപാട് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച് സംഭവമായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതം. സംഭവത്തിലുള്ള പങ്ക് നിഷേധിച്ചെങ്കിലും, സിപിഎം കൊലപാതകത്തിന്റെ പേരില്‍ പ്രതിരോധത്തിലായി. സിപിഎമ്മിനുള്ളിലും ചന്ദ്രശേഖരന്‍ വധം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ച സംഭവം ആണ് വിവാദമായത്. ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+