ടിപി വധം: സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍

സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ ഫെബ്രുവരി മൂന്നിന് നിരാഹാര സമരം നടത്താനിരിക്കുകയാണ്. രമയെ നിരാഹാര സമരത്തിലേക്ക് തള്ളിയിടരുതെന്ന് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. അങ്ങനെ ഒരു നിരാഹാരം അവര്‍ നടത്തുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു.
കേസില്‍ കൊലയാളികള്‍ മാത്രമെ പിടിയിലായിട്ടൂള്ളൂ എന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ സി ബി ഐ അന്വേഷണം വേണമെന്നും സുധീരന്‍ അവശ്യപ്പെടുന്നു. കേസില്‍ 24 പ്രതികളെ വെറുതെ വിട്ട കോടതി നടപടിയെ ഗൗരവമായി കാണണം. സി ബി ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇനിയും വൈകിയാല്‍ അത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.
രമ നടത്താനിക്കുന്ന നിരാഹാര സമരത്തിന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. രമ നടത്താന്‍ പോകുന്നത് ധാര്‍മ്മിക സമരമാണെന്നും ഡിസിസി നേതൃത്വം അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അനുകൂലിച്ചിരുന്നു.












Click it and Unblock the Notifications