നിലമ്പൂർ തിരഞ്ഞെടുപ്പില്‍ പിവി അന്‍വർ എല്‍ഡിഎഫിന് ഒരു വിഷമേയല്ല: ടിപി രാമകൃഷ്ണന്‍
മലപ്പുറം: നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍ എ അന്‍വർ തങ്ങളെ സംബന്ധിച്ച് ഒരു വിഷയമേ അല്ലെന്ന് എല്‍ ഡി എഫ് കണ്‍വീനർ ടിപി രാമകൃഷ്ണന്‍. 'അൻവറിനെ സംബന്ധിച്ചിടത്തോളമുള്ള ഏതെങ്കിലും ഒരു പ്രശ്നം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിലനിൽക്കുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അൻവർ ഒരു പ്രശ്നവുമല്ല. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സിപിഎമ്മിന് അനുവദിക്കപ്പെട്ട സീറ്റാണ്' എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് അനുവദിക്കപ്പെട്ട സീറ്റില്‍ ചിലപ്പോ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തി എന്ന് വരും അല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയെന്ന് വരും. അത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം എടുത്തു കഴിഞ്ഞാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായിട്ട് കൂടിയാലോചിച്ചാണ് കാര്യങ്ങള്‍ നടപ്പിലാക്കുക.

പറഞ്ഞുവരുന്നത് ഇത് തികച്ചും സിപിഎമമിന്റെ സീറ്റാണിത്. ഈ അനുഭവങ്ങളുടെ എല്ലാം അടിസ്ഥാനത്തിൽ ആവശ്യമായ പരിശോധന നടത്തി ആണ് സിപിഎം സ്ഥാനാർത്ഥിയെ നിർത്തുക. മുമ്പും പാർട്ടിക്ക് അനുവദിക്കപ്പെട്ട സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. അതിന്റെ ഒരുപാട് ചരിത്രം കേരളത്തിലുണ്ട്. സ്ഥാനാർത്ഥി നിർണയം എന്നുള്ളത് പാർട്ടിയെ സംബന്ധിച്ചിടത്തോളമോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളമോ ഒരു വിഷയമല്ല. അത് ഏത് സന്ദർഭത്തിലും തീരുമാനം ഉണ്ടാകും.
പിവി അന്‍വറില്‍ നിന്നും ഒരു പാഠവും നമുക്ക് പഠിക്കാനില്ല. പിവി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി നിലപാടെടുത്തു. സി പി എമമിന്റെ പാർലിമെന്ററി പാർട്ടിയുടെ ഭാഗമായിരുന്നു അൻവർ. പാർട്ടിക്ക് എതിരായ നിലപാട്എടുത്തപ്പോൾ സ്വാഭാവികമായിട്ടും അതിൽ നിന്ന് ഒഴിവാക്കി.ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി അദ്ദേഹം നിലപാട് സ്വീകരിച്ചപ്പോൾ അദ്ദേഹത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഒഴിവാക്കി. അൻവറാണ് എംഎൽഎ സ്ഥാനം സ്വയമായി രാജിവെച്ചത്. അതിനെ തുടർന്നാണ് ഈ തിരഞ്ഞെടുപ്പിലേക്ക് എത്തിയത്. ആ ഇലക്ഷൻ നേരിടുന്നതിന് എല്‍ ഡി എഫിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കരുത്ത് നൽകുന്നത് കേരളത്തില്‍ കഴിഞ്ഞ രണ്ട് ടേമിലായി തുടരുന്ന പിണറായി വിജയൻ ഗവൺമെന്റിന്റെ ഭരണനേട്ടങ്ങളാണ്. ജനക്ഷേമ നടപടികളും വൻവികസന പദ്ധതികളും കേരളത്തിൽ നടപ്പിലാക്കി വരികയാണ്. ഇത് ജനങ്ങളുടെ മുമ്പിലുള്ള ഒരു അനുഭവമാണ്. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക ഉപരോധം കൂടി ഇല്ലായിരുന്നു എങ്കിൽ കേരളത്തില്‍ ഇതിനേക്കാള്‍ വലിയ വളർച്ച ഉണ്ടാകുമായിരുന്നുവെന്നും എല്‍ ഡി എഫ് കണ്‍വീനർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications