Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍? ജി സുധാകരന് എക്‌സൈസിന്റെ അധിക ചുമതല

എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല. ഈ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ ചുമതല ജി സുധാകരന് നല്‍കാന്‍ തീരുമാനിച്ചു

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല. ഈ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ ചുമതല ജി സുധാകരന് നല്‍കാന്‍ തീരുമാനിച്ചു.

ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം തിങ്കളാഴ്ച വൈകിട്ട് ജി. സുധാകരന് കൈമാറി. പുതിയ മദ്യനയം അടക്കം സുപ്രധാന തീരുമാനങ്ങള്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് അധിക ചുമതല നല്‍കിയത്.

 അധിക ചുമതല

അധിക ചുമതല

എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് സുധാകരനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അധിക ചുമതലയായാണ് എക്‌സൈസ് വകുപ്പ് നല്‍കിയിരിക്കുന്നത്.

 നിര്‍ണായക തീരുമാനം

നിര്‍ണായക തീരുമാനം

പുതിയ മദ്യനയം അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജി സുധാകരന് അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം സുധാകരന് കൈമാറിയിട്ടുണ്ട്.

 വെന്റിലേറ്ററില്‍ തന്നെ

വെന്റിലേറ്ററില്‍ തന്നെ

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

ചൊവ്വാഴ്ച വൈകിട്ടോടെയേ അദ്ദേഹത്തിന്റ ആരോഗ്യനിലയെ കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഐസിയു വെന്റിലേറ്ററില്‍ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാണ് അദ്ദേഹം.

 ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി

ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി

ഞായറാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ഹൃദയത്തില്‍ രണ്ട് ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നുതന്നെ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+