കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി ഉപയോഗം കുറയും, വിഷമില്ലാത്ത കള്ള്...മദ്യനയത്തെ വിമര്‍ശിച്ചവര്‍ക്ക് മന്ത്രിയുടെ മറുപടി!!

ശുദ്ധമായ കള്ള് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ കോണ്‍ഗ്രസും ബിജെപിയും കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിടുമ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. പുതിയ മദ്യനയം നിയമവിരുദ്ധമായ ലഹരി ഉപയോഗം തടയുമെന്ന് രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. മദ്യനിരോധനം മൂലം ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകള്‍ 600 ശതമാനത്തോളം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫഹദിന്‍റെ ചിത്രത്തോടൊപ്പമുള്ള പരസ്യം...സത്യം ഇതെന്ന് ഫാസില്‍!! പരാതി നല്‍കി, അവര്‍ കുടുങ്ങും!!ഫഹദിന്‍റെ ചിത്രത്തോടൊപ്പമുള്ള പരസ്യം...സത്യം ഇതെന്ന് ഫാസില്‍!! പരാതി നല്‍കി, അവര്‍ കുടുങ്ങും!!

കെ സുരേന്ദ്രൻ എംഎൽഎയാകും? മഞ്ചേശ്വരത്ത് വോട്ടിങ് ക്രമക്കേട് നടന്നു, തെളിവുകൾ കോടതിയിൽ!!കെ സുരേന്ദ്രൻ എംഎൽഎയാകും? മഞ്ചേശ്വരത്ത് വോട്ടിങ് ക്രമക്കേട് നടന്നു, തെളിവുകൾ കോടതിയിൽ!!

1

വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫിന്റെ നിലപാട്. മായം ചേര്‍ത്ത കള്ള് അനുവദിക്കില്ല. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു അനുമതി നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ടൂറിസം വികസനത്തിനു വേണ്ടിയാണ് ഈ നയം സ്വീകരിച്ചതെന്നു മന്ത്രി പറഞ്ഞു.

2

എല്‍ഡിഎഫ് മദ്യമൊഴുക്കുന്നുവെന്ന തരത്തിലുള്ള പ്രചരണം തെറ്റാണ്. യുഡിഎഫിന്റെ കാലത്ത് അത്രയും മദ്യമൊന്നും ഈ സര്‍ക്കാര്‍ വിതരണം ചെയ്യില്ല. മദ്യനയത്തില്‍ സര്‍ക്കാരിനു തുറന്ന മനസ്സാണുള്ളത്. ഘട്ടം ഘട്ടമായ മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയം. രാഷ്ട്രീയമായ വില കുറഞ്ഞ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നതെന്നും രാകൃഷ്ണന്‍ പറഞ്ഞു.

English summary
TP Ramakrishnan says about government's liqueur policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X