വിധി ഒരു തരത്തില്‍ ആശ്വാസകരം: കെകെ രമ
കോഴിക്കോട്: ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് കോടതി നല്‍കിയ ജീവപര്യന്തം തടവെന്ന വിധി ഒരു തരത്തില്‍ ആശ്വാസകരമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെകെ രമ. കോടതി വിധിയിലൂടെ സി പി എമ്മിന്റെ വാദം പൊളിഞ്ഞിരിക്കുകയണെന്ന് അവര്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ടിപി ചന്ദ്രശേഖരന്‍ വധം വ്യക്തിപരമല്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടിയാണ് രമയുടെ പരമാര്‍ശം. ഇത് സിപിഎമ്മിന്റെ വാദങ്ങളെ തകര്‍ക്കുന്ന നിലപാടാണ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടിയിരുന്നതാണെന്നും ഇതിനായി അപ്പീല്‍ പോകുമെന്നും രമ പറഞ്ഞു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് രമ ആവര്‍ത്തിച്ചു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കോടതി തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണമെന്ന തന്റെ ആവശ്യം ന്യായമാണ്. തന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും രമ വ്യക്തമാക്കി
സിപിഎം നേതാക്കളടക്കമുള്ള, കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പന്ത്രണ്ടില്‍ പതിനൊന്ന് പേര്‍ക്കും എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി വധശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രമയുടെ പ്രതികരണം. മകനെ ഒറ്റുകൊടുത്ത പാര്‍ട്ടിയെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിപി ചന്ദ്രശേഖരന്റെ അമ്മയും പറഞ്ഞു.












Click it and Unblock the Notifications