കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും ഇനി പീഡിപ്പിക്കപ്പെടരുത്!! ഇത് വഴിത്തിരിവ്!!

ജോലി ചെയ്തതിന്റെ പേരില്‍ ഇനി ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് തിരികെ നിയമനം നല്‍കണമെന്ന സുപ്രീംകോടതി വിധി വരുമ്പോള്‍ ഒപ്പം നിന്നവര്‍ക്കൊക്കെ നന്ദി പറയുകയാണ് ടിപി സെന്‍കുമാര്‍. കോടതി വിധി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ജോലി ചെയ്തതിന്റെ പേരില്‍ ഇനി ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

സെന്‍കുമാറിനെ നീക്കിയ നടപടി റദ്ദാക്കിയ കോടതി സെന്‍കുമാറിന് പദവി തിരിച്ച് നല്‍കണമെന്നും വ്യക്തമാക്കി. ജിഷ വധക്കേസിലും പുറ്റിങ്ങല്‍ അപകടത്തിലും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ നീക്കിയത്. എന്നാല്‍ ഇത് മതിയായ കാരണങ്ങള്‍ അല്ലെന്നാണ് കോടതി പറയുന്നത്.

 സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് സെന്‍കുമാര്‍ പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം. ജോലി ചെയ്തതിന്റെ പേരില്‍ ഇനി ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധവും നീതിപൂര്‍വവും ആത്മാര്‍തതയോടെയും ജോലി ചെയ്യുന്നവരെ പീഡിപ്പിക്കരുതെന്നാണ് കോടതി വിധിയിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 അഭിഭാഷകര്‍ പ്രതിഫലം വാങ്ങിയില്ല

അഭിഭാഷകര്‍ പ്രതിഫലം വാങ്ങിയില്ല

കേസില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സെന്‍കുമാര്‍ പറഞ്ഞു. തനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിഷ് ബീരാന്‍ അടക്കമുള്ളവര്‍ പ്രിതിഫലം വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി വ്യക്തിപരമായ വിജയമല്ലെന്നും ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വിധി വഴിത്തിരിവാകുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

 കാത്തിരിക്കും

കാത്തിരിക്കും

കോടതി വിധി പ്രകാരം സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതുവരെ കാത്തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടാവാന്‍ പാടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ഭരണഘടനാനുസൃതമായി ചുമതല നിരവേറ്റാന്‍ ഈ ഉത്തരവ് സഹായകമാകുമെന്നും സെന്‍കുമാര്‍.

 വിവരാവകാശ രേഖ

വിവരാവകാശ രേഖ

ജിഷ കേസില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ആരെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ രേഖകളും ഇത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം.തനിക്കെതിരെ ഫയലുകള്‍ കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം.

English summary
tp senkumar responds to supreme court verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X