കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കേരളത്തിലെ ചൂടില്‍ വരില്ലെന്ന് സെന്‍കുമാര്‍; പൊളിച്ചടുക്കി ഡോക്ടറുടെ കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രാജ്യത്തെ പടരുന്ന സാഹചര്യത്തില്‍ വ്യാജ പ്രചരണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് എംജി രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സെന്‍കുമാര്‍ പ്രതികരിച്ചത്. കൊറോണ വൈറസ് 27 ഡിഗ്രി സെന്‍റിഗ്രേഡ് വരെയേ നിലനില്‍ക്കുവെന്നും കേരളത്തിലെ ചൂടില്‍ കൊറോണ ആര്‍ക്കും പടരില്ലെന്നുമാണ് സെന്‍കുമാറിന്റെ വാദം.

എന്നാല്‍ സെന്‍കുമാറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെ ഇരിക്കില്ല എന്നതിന് തെളിവുകളില്ലെന്ന് ഡോക്ടര്‍ ഷിംന അസീസ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷിംനയുടെ മറുപടി. പോസ്റ്റ് വായിക്കാം

 സെന്‍കുമാറിന്‍റെ പോസ്റ്റ്

സെന്‍കുമാറിന്‍റെ പോസ്റ്റ്

എംജി രാധാകൃഷ്ണൻ എന്ന ഒരു വശത്തെ മാത്രം കാണുന്ന , വിവരമില്ലാത്തയാൾ അറിയാൻ. Covid19 എന്ന കൊറോണ വൈറസ് 27 ഡിഗ്രീ സെന്റിഗ്രേഡ് വരെയേ നിലനിൽക്കൂ.
കൊറോണയുള്ള ഒരാളുടെ സ്രവം നൽകിയില്ലെങ്കിൽ അത് ഇവിടുത്തെ ചൂടിൽ ആർക്കും ബാധിക്കില്ല. കേരളത്തിൽ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെ. ഒരു covid 19നും എത്തില്ല.ഓരോരോ അവസരം നോക്കികൾ.അതല്ലങ്കിൽ എംജി ശാസ്ത്രം പറയട്ടെ, എന്നായിരുന്നു സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 തെളിവുകളില്ല

തെളിവുകളില്ല

ഇതിന് ഡോ ഷിംന അസീസ് നല്‍കിയ മറുപടി ഇങ്ങനെ-പേരിന്‌ മുന്നിൽ 'Dr.' എന്ന്‌ വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്‌ടർ ആണെന്ന ധാരണ ശരിയല്ലെന്ന്‌ സെൻകുമാറിന്റെയും രജത്‌കുമാറിന്റെയുമൊക്കെ ഫാൻസ്‌ മനസ്സിലാക്കിയാൽ വലിയ ഉപകാരമായിരുന്നു.Ex-dgp ഇട്ടിരിക്കുന്ന പോസ്‌റ്റ്‌ തെറ്റാണ്‌. ഇപ്പോൾ ലോകമെമ്പാടും പരന്നു കൊണ്ടിരിക്കുന്ന COVID 19 എന്നയിനം കൊറോണ വൈറസ്‌ 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന്‌ തെളിവുകളില്ല.

 ഏത്‌ വകയിലാണാവോ?

ഏത്‌ വകയിലാണാവോ?

അങ്ങനെയെങ്കിൽ കേരളത്തിന്‌ സമാനമായി 30 ഡിഗ്രിക്ക്‌ മീതെ ചൂട്‌ കാലാവസ്‌ഥയുള്ള സിംഗപ്പൂരിൽ കൊറോണ കേസ്‌ വരില്ലായിരുന്നു. കേരളത്തിൽ മൂന്ന്‌ പോസിറ്റീവ്‌ കേസുകൾ വന്നത്‌ ഏത്‌ വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെൽഷ്യസാണ്‌. ഈ ലോജിക്‌ വെച്ച്‌ നോക്കിയാൽ ശരീരത്തിനകത്ത്‌ കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത്‌ എങ്ങനെയാണാവോ?

 താരതമ്യേന പുതിയതാണ്‌

താരതമ്യേന പുതിയതാണ്‌

ഈ രോഗം താരതമ്യേന പുതിയതാണ്‌. മനുഷ്യനിൽ നിന്ന്‌ മനുഷ്യനിലേക്ക്‌ പകരുന്നുണ്ട്‌ എന്നാണ്‌ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്‌.ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക്‌ കച്ചവടത്തിനോ ഗോവക്ക്‌ പിക്‌നിക്കിനോ പോയതാണോ എന്ന്‌ നോക്കിയല്ല കൊറോണ പകരുന്നത്‌. ആളുകൾ ഒന്നിച്ച്‌ കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം.

 പതപ്പിച്ച്‌ കഴുകണം

പതപ്പിച്ച്‌ കഴുകണം

അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക്‌ ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന്‌ തോന്നിയാൽ കൈ സോപ്പിട്ട്‌ പതപ്പിച്ച്‌ കഴുകണം. ഇടക്കിടെ ഹാന്റ്‌ സാനിറ്റൈസർ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കണം. കഴിയുമെങ്കിൽ ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കണം.തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന്‌ കരുതരുത്‌. മനുഷ്യന്റെ ജീവനെക്കൊണ്ട്‌ മതവും രാഷ്‌ട്രീയവും തെളിയിക്കാൻ നടക്കുകയുമരുത്‌.വിശ്വാസത്തിനപ്പുറമാണ്‌ വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ...
ആളെക്കൊല്ലികളാകരുത്‌. ആരും, ഷിംന ഫേസ്ബുക്കില്‍ കുറിച്ചു

 ഇതുവരെ ലഭിച്ചിട്ടില്ല

ഇതുവരെ ലഭിച്ചിട്ടില്ല

വിഷയത്തില്‍ ഡോ ജിനേഷ് പിഎസും പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇങ്ങനെ-കൊറോണ വൈറസ്, COVID-19 ഉയർന്ന അന്തരീക്ഷ താപനില ഉള്ള സ്ഥലങ്ങളിൽ പകരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന പഠനഫലങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.താരതമ്യേന പുതിയ വൈറസാണ്. പല സ്ട്രെയിൻ ഉണ്ടാവാം. മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടാവാം.അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് എന്ന് കരുതി കൊറോണ വൈറസ് പകരില്ല എന്ന് പറയുന്നതിന് നിലവിൽ ശാസ്ത്രീയ അടിത്തറ ഒന്നുമില്ല.

 ചാണക കുഴികളിൽ അന്വേഷിക്കരുത്

ചാണക കുഴികളിൽ അന്വേഷിക്കരുത്

47 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തായ്‌ലൻഡിൽ അന്തരീക്ഷ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്.110 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സിംഗപ്പൂരിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില ഉണ്ട്.50 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മലേഷ്യയിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷതാപനില ഉണ്ട്.ഇവിടങ്ങളിലൊക്കെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്.കൃത്യമായ വിവരങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ അറിയിപ്പുകൾ ശ്രദ്ധിക്കുക. ചാണക കുഴികളിൽ അന്വേഷിക്കരുത്, ജിനേഷ് കുറിച്ചു.

സംഭാവനയായി കള്ളപ്പണം; കോണ്‍ഗ്രസിന് കുരുക്ക്!! അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് സമന്‍സ്

'ട്രാന്‍സ്'; അണിയറക്കാരെ 'ശപിച്ച്' പാസ്റ്റര്‍,'ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്',വീഡിയോ

ഇത് കോണ്‍ഗ്രസിന്‍റെ പ്രതികാരം..; മധ്യപ്രദേശില്‍ 3 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

English summary
TP senkumar about Corona Virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X