കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്‍ധ ഗോളത്തില്‍., ജനതാ കര്‍ഫ്യൂവിന് കാരണവുമായി സെന്‍കുമാര്‍!!

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കാരണം വ്യക്തമാക്കി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് ജനതയുടെ സ്വന്തം സുരക്ഷാ കര്‍ഫ്യൂ. ഇന്ന് മുതല്‍ സൂര്യന്‍ ഉത്തരാര്‍ധ ഗോളത്തില്‍, ഭൂമധ്യരേഖയില്‍ നിന്ന് ശീതോഷ്ണ രേഖ വരെ 0 ഡിഗ്രി ഉത്തരാംശത്തില്‍ നിന്ന് 23 1/2ഡിഗ്രി ഉത്തരാംശം വരെ സഞ്ചരിക്കുന്നു. ഊഷ്മാവ് വര്‍ധിക്കുന്നതോടെ കോറോണോ വൈറസ് വ്യാപനത്തിന് ഒരു പ്രധാന തടസ്സം കൂടി പ്രകൃതിയും ഒരുക്കുന്നു.പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യു കൃത്യമായി സൂര്യന്റെ ഈ പ്രയാണത്തിന്റെ തുടക്കത്തിന്റെ അന്നുതന്നെ ആയതു യാദ്ര്യശ്ചികമല്ല. സൂര്യനല്ല, ഭൂമിയാണ് ചരിക്കുന്നതും 23 1/2 ഡിഗ്രി ചെരുവ് കാരണം ഇത് നമുക്ക് അനുഭവവേദ്യമാകുന്നതെന്നായിരുന്നു സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

1

നേരത്തെ കേരളത്തിലെ കാലാവസ്ഥയെയും കൊറോണ വൈറസിന്റെ വ്യാപനത്തെയും കുറിച്ച് സെന്‍കുമാര്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. കൊരോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയെ നിലനില്‍ക്കൂ എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയിട്ടില്ലെങ്കില്‍ അത് ഇവിടത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നും, പൊങ്കാല സമയം അതിലേറെ ഉണ്ടെന്നുമായിരുന്നു സെന്‍കുമാറിന്റെ വാദം. ആരോഗ്യ മന്ത്രി കെകെ ശൈലജ അടക്കമുള്ളവര്‍ ഇതിനെ രംഗത്തെത്തിയിരുന്നു. സെന്‍കുമാര്‍ ആരോഗ്യവിദഗ്ധനാണോ എന്നും ശൈലജ ചോദിച്ചിരുന്നു.

സെന്‍കുമാറിനോട് ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനം വരെ അലങ്കോലമായിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയില്ലെന്ന സെന്‍കുമാറിന്റെ പരാമര്‍ശം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതോടെ ഹാളിലുണ്ടായിരുന്ന ബിഡിജെസ് പ്രവര്‍ത്തകര്‍ തട്ടിക്കയറുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ ഫോട്ടോയെടുക്കാനും ഇവര്‍ ശ്രമിച്ചു. അക്രമം ഉണ്ടാക്കിയവരെ തടയാനും സെന്‍കുമാര്‍ ശ്രമിച്ചില്ല. പ്രശ്‌നം വഷളായതോടെ, കൊറോണ വൈറസ് നമുക്ക് ചുറ്റും അതിവേഗം പടരുകയാണെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സനാതന ധര്‍മത്തിലേക്കുള്ള മടങ്ങിപ്പോക്കായി മാറുകയാണെന്നും അവകാശപ്പെട്ടു.

അതേസമയം ഡോ ഷിംന അസീസ് അടക്കമുള്ളവരായിരുന്നു സെന്‍കുമാറിന്റെ വ്യാജ പ്രചാരണത്തിനെതിരെ രംഗത്തെത്തിയത്. സെന്‍കുമാര്‍ പറഞ്ഞത് പോലെയാണെങ്കില്‍ 30 ഡിഗ്രിക്ക് മുകളില്‍ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നുവെന്ന് ഷിംന അസീസ് പറഞ്ഞിരുന്നു. പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്നും സെന്‍കുമാറിന്റെയും രജിത് കുമാറിന്റെയുമൊക്കെ ഫാന്‍സ് മനസ്സിലാക്കിയാല്‍ വലിയ ഉപകാരമായിരുന്നു. കേരളത്തില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ വന്നത് ഏത് വകയിലാണാവോ, ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോയെന്നും ഷിംന പരിഹസിച്ചു. അതേസമയം താന്‍ പറഞ്ഞത് ലോകപ്രശസ്ത ആരോഗ്യവിദ്ഗധന്‍ പോള്‍ ഹെയ്‌ലിയുടെ അഭിപ്രായമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

English summary
tp senkumar about janata curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X