കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചില ചാലനുകളിലെ ജോളി മാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുത്'; ടിപി സെന്‍കുമാര്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല പുനപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പറഞ്ഞെങ്കിലും സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള 2018 ലെ വിധി സ്റ്റേ ചെയ്തിരുന്നില്ല. ഇതോടെ നിരവധി സ്ത്രീകള്‍ ഈ വര്‍ഷവും ശബരിമല കയറാന്‍ തയ്യാറായി രംഗത്തുണ്ട്. 36 പേരോളം പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സെന്‍കുമാറിന്‍റെ പ്രതികരണം ഇങ്ങനെ

 pinarayisennew

ചില ചാലനുകളിലെ ജോളി മാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുത്. പഴയവിധി പുന പരിശോധിക്കുമ്പോൾ അതിന്റെ അർത്ഥം സെപ്റ്റംബർ 28 2018 ന്റെ വിധി ഇനി നിർണയിക്കുക 7 അംഗ ബഞ്ച്.തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റീവ്യൂ സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ല.അതു തന്നെയാണ് ഇവിടെയും സ്ഥിതി.!, സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമല വിഷയം സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു. ആചാരവും മതവും ഭരണഘടനയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്നും തീര്‍പ്പ് ലഭിക്കണമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പ്രധാനമായും ഏഴ് വിഷയങ്ങളിലാണ് വിശാല ബെഞ്ചിന്‍റെ തീര്‍പ്പ് തേടിയത്. ഇത് ലഭിച്ച ശേഷം വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്ന കാര്യം ഭരണഘടന ബെഞ്ച് പിന്നീട് തിരുമാനിക്കുമെന്നുമായിരുന്നു കോടതി വിധി.

English summary
TP Senkumar about Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X