കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നളിനി നെറ്റോ ജയിലില്‍ പോകും?പിണറായി നാറും?സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി...

പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ ടിപി സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 24നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ടിപി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. കേരള ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖേനെയാണ് ഹര്‍ജി നല്‍കിയത്.

പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ ടിപി സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 24നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ മേയില്‍ അധികാരമേറ്റ പിണറായി സര്‍ക്കാരാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ ദുരന്തം എന്നീ കേസുകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ പോലീസ് സ്ഥാനത്ത് നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് നല്‍കിയതും നളിനി നെറ്റോ...

റിപ്പോര്‍ട്ട് നല്‍കിയതും നളിനി നെറ്റോ...

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ടിപി സെന്‍കുമാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെയാണ് എതിര്‍കക്ഷിയാക്കിയിരിക്കുന്നത്. പുറ്റിങ്ങല്‍ ദുരന്തം, ജിഷ വധക്കേസ് എന്നീ സംഭവങ്ങളില്‍ സെന്‍കുമാറിനെതിരെയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയായിരുന്നു.

മുന്‍പ് കര്‍ണ്ണാടകയിലും...

മുന്‍പ് കര്‍ണ്ണാടകയിലും...

കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി കടുത്ത നടപടി എടുത്താല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ജയിലിലാകാനും സാധ്യതയുണ്ട്. മുന്‍പ് സമാനമായ സാഹചര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാറിനെതിരായ വിധിയെ തുടര്‍ന്ന് കര്‍ണ്ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ജയിലില്‍ പോകേണ്ടി വന്നിരുന്നു.

പക്ഷേ, ഹിയറിംഗിന് പോലും സാധ്യതയില്ല...

പക്ഷേ, ഹിയറിംഗിന് പോലും സാധ്യതയില്ല...

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടിപി സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, പുന:പരിശോധനാ ഹര്‍ജിയുമായി വീണ്ടും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ ഹിയറിങ്ങിനു പോലും സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം.

സര്‍ക്കാരിന് ഇരട്ടപ്രഹരം...

സര്‍ക്കാരിന് ഇരട്ടപ്രഹരം...

തന്റെ സര്‍വ്വീസ് കാലയളവ് നഷ്ടപ്പെട്ടെന്നും പരിഹാരം വേണമെന്നും സെന്‍കുമാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടില്‍ രോഷം പൂണ്ട് കോടതി നഷ്ടപ്പെട്ട കാലയളവ് തിരിച്ചു നല്‍കണമെന്ന് കൂടി ഉത്തരവിട്ടാല്‍ അത് സര്‍ക്കാരിനെ സംബന്ധിച്ച് ഇരട്ട പ്രഹരമാകും. ഒരു വര്‍ഷത്തോളം അധികം സര്‍വ്വീസ് കാലാവധി അത്തരമൊരു ഉത്തരവുണ്ടായാല്‍ സെന്‍കുമാറിന് ലഭിക്കുകയും ചെയ്യും.

പിണറായിക്കും ചീഫ് സെക്രട്ടറിക്കും താല്‍പ്പര്യമില്ല...

പിണറായിക്കും ചീഫ് സെക്രട്ടറിക്കും താല്‍പ്പര്യമില്ല...

തന്റെ പുനര്‍നിയമനം സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് സെന്‍കുമാര്‍ ആരോപിക്കുന്നത്. 2016 മെയ് 30നാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. സെന്‍കുമാറിനെ തിരികെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും താല്‍പ്പര്യമില്ലാത്തതിനാലാണ് പുനര്‍നിയമനം വൈകുന്നതെന്നാണ് വിവരം.

വേറെ വഴിയില്ല...

വേറെ വഴിയില്ല...

സെന്‍കുമാര്‍ വിഷയത്തില്‍ ഇനിയെന്ത് ചെയ്യാനാകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയോട് നിയമോപദേശം തേടിയിട്ടുണ്ട്. പക്ഷേ, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെ എത്രയും പെട്ടെന്ന് തിരികെ നിയമിക്കാതിരുന്നാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.

സെന്‍കുമാര്‍ ഹീറോ...

സെന്‍കുമാര്‍ ഹീറോ...

സെന്‍കുമാര്‍ വിഷയത്തില്‍ എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിയിരിക്കുന്നവരില്‍ മറ്റു സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. അടുത്തിടെ, ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പോലീസില്‍ സ്ഥാനമാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. സെന്‍കുമാര്‍ വിഷയത്തില്‍ അന്തിമമായി എന്തുസംഭവിക്കുമെന്ന് അറിഞ്ഞതിന് ശേഷം യുപിയിലെ പോലീസ് ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. നിലവില്‍ രാജ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഹീറോയായി മാറിയിരിക്കുകയാണ് ടിപി സെന്‍കുമാര്‍.

English summary
tp senkumar filed petition in supreme court against chief secretary nalini netto.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X