കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയുവിൽ പെൺകുട്ടികൾ ഉറങ്ങുന്നത് മെൻസ് ഹോസ്റ്റലിൽ, നിരവധി ഗർഭ നിരോധന ഉറകളെന്ന് ടിപി സെൻകുമാർ

Google Oneindia Malayalam News

കാഞ്ഞങ്ങാട്: ജെഎൻയുവിലെ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവനയുമായി മുൻ ഡിജിപി ടിപി സെൻകുമാർ രംഗത്ത്. കേന്ദ്ര സർക്കാരിനെതിരെ നിരവധി സമരങ്ങൾ നടന്ന ക്യാംപസാണ് ജെഎൻയു. പ്രതികരിക്കുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെടുന്ന സ്ഥിതിയും ക്യാംപസിൽ ഉണ്ടായിട്ടുണ്ട്. മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍, അഞ്ഞൂറ് ഗര്‍ഭഛിത്രത്തിനായുള്ള സിറിഞ്ചുകളും ജെഎന്‍യുവിൽ പ്രതിദിനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നുവെന്ന് മുമ്പ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ നിന്നുള്ള എംഎല്‍എയായ അഹൂജ പറഞ്ഞിരുന്നു.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലായിരുന്നു ബിജെപി എംഎൽഎയുടെ വിവാദ പ്രസ്താവന പുറത്ത് വന്നത്. സാംസ്‌കാരിക പരിപാടികള്‍ എന്ന പേരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നൃത്തം ചെയ്യുന്നത് നഗ്നരായിട്ടും. കൂടാതെ പതിനായിരം സിഗരറ്റുകള്‍, രണ്ടായിരം മദ്യക്കുപ്പികള്‍, അരലക്ഷം എല്ലിന്‍ കഷണങ്ങള്‍... തുടങ്ങിയ നീണ്ട പട്ടിക തന്നെയാണ് എംഎൽഎ ഒരു പ്രസംഗത്തിൽ‌ പറഞ്ഞത്. എന്നാൽ ഇതേ പ്രസ്താവന വീണ്ടും ഇറക്കിയിരിക്കുകയണ് കേരളത്തിലെ മുൻ ഡിജിപി ടിപി സെൻകുമാർ.

മെൻസ് ടോയ്ലെറ്റിൽ പെൺകുട്ടികൾ

മെൻസ് ടോയ്ലെറ്റിൽ പെൺകുട്ടികൾ


ജെഎൻയുവിൽ പെൺകുട്ടികൾ ആളുങ്ങളുടെ ഹോസ്റ്റൽ മുറിയിലാണ് ഉറങ്ങുന്നത്. ക്യാംപസ് ഗർഭ നിരോധന ഉറകളെകൊണ്ട് നിറഞ്ഞിരിക്കുകയാണ് തുടങ്ങിയ വിവാദ പ്രസ്താവനകളാണ് ടിപി സെൻകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. ജെഎൻയുവിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ ടോയ്ലെറ്റിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പാണ് ആ സംഭവമെന്നും ടിപി സെൻകുമാർ‌ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

ഗർഭ നിരോധന ഉറകളെകൊണ്ട് നിറഞ്ഞു

ഗർഭ നിരോധന ഉറകളെകൊണ്ട് നിറഞ്ഞു

ജെഎൻയു ക്യാംപസ് ഗർഭ നിരോധന ഉറകൾകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു സർവ്വകലാശാല നമുക്ക് ആവശ്യമില്ലെന്ന് സെൻകുമർ പറഞ്ഞു. ജെഎൻയുവിലെ ഫീസുകൾ വർധിപ്പിച്ചത് പിൻവലിക്കണോ എന്ന ചോദ്യത്തിന് പ്രതികരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. കേന്ദ്ര സർവ്വകലാശാലയിൽ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം സെൻകുമാർ‌ നടത്തിയത്.

രാത്രി കാലങ്ങളിൽ നഗ്ന നൃത്തം

രാത്രി കാലങ്ങളിൽ നഗ്ന നൃത്തം

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ നിന്നുള്ള എംഎല്‍എയായ അഹൂജ ഒരു റാലിയിൽ പരാമർശിച്ച കാര്യങ്ങൾ തന്നെയാണ് മുൻ ഡിജിപി കൂടിയായിരുന്ന ടിപി സെൻകുമാർ വ്യക്തമാക്കിയത്. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ജെഎന്‍യുവില്‍ എല്ലാവരും ലഹരിയുടെ ഉന്മാദത്തിലായിരിക്കുമെന്നും അഹൂജ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളല്ല, രണ്ടിലധികം മക്കളുള്ളവരാണ് അവിടെ പഠിക്കുന്നവരെല്ലാമെന്ന വിമർശനവും അഹൂജ പറഞ്ഞിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്നരായി നൃത്തം ചെയ്യുകയും, ലഹരി നുണഞ്ഞുകൊണ്ട് മറ്റുള്ളവരിത് ആസ്വദിക്കുകയും ചെയ്യുന്നുവെന്നും, ഇതാണ് ജെഎന്‍യുവിലെ ജീവിതമെന്നും അഹൂജ പറഞ്ഞിരുന്നു.

English summary
TP Senkumar against JNU students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X