മദ്യപിച്ചിട്ടുണ്ടോ? ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി സെന്‍കുമാര്‍
തിരുവനന്തപുരം: പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സെന്‍കുമാര്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിനിടയിലാണ് സംഭവം. സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോയെന്നായിരുന്നു സെന്‍കുമാര്‍ ചോദിച്ചത്.
പത്രസമ്മേളനത്തിനിടെയാണ് സെന്‍കുമാറിനോട് മാധ്യമ പ്രവര്ത്തകന് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതോടെ നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകനാണോ? മദ്യപിച്ചിട്ടുണ്ടോ എന്നിങ്ങനെ സെന്‍കുമാര്‍ ചോദിച്ചു. ഇത് മാധ്യമപ്രവര്ത്തകന് ചോദ്യം ചെയ്തപ്പോള്‍ നിങ്ങളുടെ പെരുമാറ്റം കണ്ടാല്‍ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുമെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി.

ഇതിനിടെ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ബഹളം മൂത്തു. തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് സെന്‍കുമാര്‍ പ്രകോപിതനായത്.
അതേസമയം പത്രസമ്മേളനത്തില്‍ വെളളാപ്പള്ളി നടേശന് 1600 കോടി രൂപ വെട്ടിച്ചതായി സെന്‍കുമാര്‍ ആരോപിച്ചു. കോളേജ് , സ്കൂള്‍ അഡ്മിഷനും നിയമനത്തിനും വാങ്ങിയ തുകയാണ് വെള്ളാപ്പള്ളി വെട്ടിച്ചതെന്ന് സെന്‍കുമാര്‍ പറഞ്ഞു. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെൻകുമാർ പത്രസമ്മേളനത്തില്‍ ചോദിച്ചു.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications