കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിനെതിരെ തിരിച്ചടിക്കാനൊരുങ്ങി സെന്‍കുമാര്‍; ഇനി കോടതിയില്‍ കാണാം, പിന്തുണയുമായി ബിജെപിയും

Google Oneindia Malayalam News

തിരുവനന്തപുരം: ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാറും കൂട്ടുനിന്നു എന്നുകാട്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിജെപിയോട് അടുക്കാന്‍ ഒരുങ്ങുന്ന സെന്‍കുമാറിന് കുരുക്കൊരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന അരോപണവും ഉയരുന്നുണ്ട്.

<strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്</strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്

നീണ്ട കാലത്തെ നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാറിനെ സുപ്രീംകോടതിയില്‍ തോല്‍പ്പിച്ച് പോലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാറിന്റെ രണ്ടു വര്‍ഷത്തിനിടെ മുന്നൂ ക്രിമിനല്‍ സേകുകളിലാണ് പ്രതിചര്‍ക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് ചാരക്കേസലും സെന്‍കുമാറിനെ കുരുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ടിപി സെന്‍കുമാര്‍.

സര്‍ക്കാറിനെതിരെ

സര്‍ക്കാറിനെതിരെ

ചാരക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് പിണറായി സര്‍ക്കാറിനെതിരെ ടിപി സെന്‍കുമാര്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരായി ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണ് ഇതെന്നാണ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ അഭിപ്രായപ്പെട്ടത്.

മ്പി നാരായണന് എതിരായ കേസില്‍

മ്പി നാരായണന് എതിരായ കേസില്‍

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴായിരുന്നു നമ്പി നാരായണന് എതിരായ കേസില്‍ സെന്‍കുമാര്‍ തെറ്റായ ഇടപെടല്‍ നടത്തിയിരുന്നു എന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്.

ഹൈക്കോടതി നിര്‍ദ്ദേശം

ഹൈക്കോടതി നിര്‍ദ്ദേശം

സര്‍ക്കാര്‍ ആവശ്യപ്രകാരം കേസ് ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുമ്പ് തന്നെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഫയലുകള്‍ മടക്കി നല്‍കിയിരുന്നു. ഈ കേസില്‍ ഞാന്‍ പ്രതി ആവുകയാണെങ്കില്‍ ഇകെ നായനാര്‍ സര്‍ക്കാര്‍ ആയിരിക്കും പട്ടികയിലെ ഒന്നാംപ്രതി.

കുറ്റക്കാരനാക്കാന്‍

കുറ്റക്കാരനാക്കാന്‍

എന്നാല്‍ ചാരക്കേസില്‍ നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ വീഴ്ച അന്വഷിക്കുന്ന സമിതിയുടെ മുന്നില്‍ തന്നെയും കുറ്റക്കാരനാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു.

ബിജെപി

ബിജെപി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ ടിപി സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയം തുടര്‍ന്ന് വൈകാതെ തന്നെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമായി കൊണ്ടിരിക്കേയാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാവുന്നത്.

പിന്തുണ

പിന്തുണ

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ടിപി സെന്‍കുമാറിന് ബിജെപിയുടെ കൂടി പിന്തുണയുണ്ടെന്നാണ് സൂചന. കെ സുരേനന്ദ്രനെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് നേരത്തെ സെന്‍കുമാര്‍ രംഗത്ത് എത്തിയിരുന്നു. സുരേന്ദ്രന്റെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു സെന്‍കുമാര്‍ അഭിപ്രായപ്പെടത്.

സുരേന്ദ്രന്റെ ബന്ധുക്കള്‍

സുരേന്ദ്രന്റെ ബന്ധുക്കള്‍

ഐപിഎസ് ഉദ്യോഗസ്ഥര്‍ നട്ടെല്ലില്ലാത്ത അടിമവേലക്കാരായെന്നും. സുരേന്ദ്രന്റെ ബന്ധുക്കള്‍ ഹൈക്കോടതിയേയും മനുഷ്യാവകാശ കമ്മീഷനേയും സമീപിക്കണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളിയും രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
tp senkumar against kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X