പിണറായിയുടെ പരാജയം ആ ത്രിമൂർത്തികൾ!! എല്ലാം തുറന്നടിച്ച് സെൻ കുമാർ!! ദുഃസ്വാധീനമത്രേ...!!
ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്ന് ഉദ്യോഗസ്ഥരും സർക്കാരിനു മേൽ ദുഃസ്വാധീനം ചെലുത്തുകയാണെന്നും
തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് സെൻകുമാർ. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐഎംജി ഡയറക്ടർ ജേക്കബ് തോമസ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ടോമിൻ തച്ചങ്കരി എന്നിവർക്കെതിരെയാണ് സെൻകുമാർ ആഞ്ഞടിച്ചിരിക്കുന്നത്. പിണറായി സർക്കാരിന്റെ പരാജയം ഈ ത്രിമൂർത്തികളാണെന്നും സെൻ കുമാർ ആരോപിക്കുന്നു.
ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്ന് ഉദ്യോഗസ്ഥരും സർക്കാരിനു മേൽ ദുഃസ്വാധീനം ചെലുത്തുകയാണെന്നും ഇതിന് അനുവദിക്കുന്നതാണ് പിണറായി സരക്കാരിന്റെ പരാജയമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 30ന് ആണ് പോലീസ് മേധാവി സ്ഥാനത്തു നിന്ന് സെൻകുമാർ വിരമച്ചത്.

ഈ മൂന്ന് ഉദ്യോഗസ്ഥരും പ്രായോഗിക വിവരം പോലും ഇല്ലാത്തവരാണെന്ന് സെൻകുമാർ ആരോപിക്കുന്നു. ഇവർക്ക് പകയും വിദ്വേഷവും ഉണ്ടെന്നും സെൻകുമാർ പറയുന്നു. വിരമിച്ച ശേഷം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ തന്നെ നിയമിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ജേക്കബ് തോമസ് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആറ് ആരോപണങ്ങളുടെ പേരിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്ന് സെൻ കുമാർ പറയുന്നു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് അന്വേഷിച്ച് കണ്ടെത്തിയതാണെന്നും അദ്ദേഹം. ഇതിനെ തുടർന്ന് തനിക്ക് ഒമ്പത് ലക്ഷത്തോളം രൂപയുടെ കുടിശിക കിട്ടാനുണ്ടെന്നും അദ്ദേഹം . ഇത്തരക്കാർക്കെതിരെ വീണ്ടും നിയമനടപടി സ്വീകരികകേണ്ടി വരുമോയെന്ന് അറിയില്ലെന്നും സെൻ കുമാർ പറയുന്നു.
നളിനി നെറ്റോയ്ക്ക് തന്നോട് വ്യക്തിപരയ വിരോധം ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. 1978-91 കാഘട്ടത്തൽ നയനാർക്ക് കീഴിൽ ജോലി ചെയ്തതാണ് ഏറ്റവും നല്ല അനുഭവമെന്ന് സെൻകുമാർ വ്യക്തമാക്കി. മൂന്ന് പുസ്തകങ്ങൾ എഴുതാനുളള തയ്യാറെടുപ്പിലാണ് താനെന്നും സെൻകുമാർ പറയുന്നു.












Click it and Unblock the Notifications