കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നു- സെൻകുമാർ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചിരുന്നു. ഈ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.

ഏഷ്യാനെറ്റ് ന്യൂസും മീഡിയവൺ ചാനലും കേരള ബിജെപിയിൽ പൊട്ടിത്തെറിയുണ്ടാക്കും? അണികളിൽ കടുത്ത രോഷംഏഷ്യാനെറ്റ് ന്യൂസും മീഡിയവൺ ചാനലും കേരള ബിജെപിയിൽ പൊട്ടിത്തെറിയുണ്ടാക്കും? അണികളിൽ കടുത്ത രോഷം

48 മണിക്കൂര്‍ നിരോധനം എങ്ങനെ ആറ് മണിക്കൂര്‍ ആയി കുറഞ്ഞു എന്നാണ് ടിപി സെന്‍കുമാറിന്റെ ചോദ്യം. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിരോധനം പെട്ടെന്ന് തന്നെ പിന്‍വലിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ എന്തോ നാടകം അരങ്ങേറിയിട്ടുണ്ട് എന്നാണ് സെന്‍കുമാറിന്റെ ആരോപണം. എന്താണ് സംഭവിച്ചത് എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശദമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

കൃത്യമായ തെളിവുകള്‍

കൃത്യമായ തെളിവുകള്‍

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും എതിരെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് ടിപി സെന്‍കുമാര്‍ പറയുന്നത്. അങ്ങനെ നടപ്പിലാക്കിയ നിരോധനം എങ്ങനെയാണ് 6 മണിക്കൂര്‍ ആയി ചുരുങ്ങിയത് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണും വിലക്കപ്പെട്ട സമയത്ത് സെന്‍കുമാര്‍ തുടര്‍ച്ചയായി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.

മാപ്പും പറഞ്ഞില്ല, ഫൈനും അടച്ചില്ല

മാപ്പും പറഞ്ഞില്ല, ഫൈനും അടച്ചില്ല

ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറയുകയും പിഴ അടയ്ക്കുകയും ചെയ്തതിന് പിറകേയാണ് അവരുടെ നിരോധനം നീക്കിയത് എന്ന രീതിയില്‍ ഒരു പ്രചാരണം ഉണ്ടായിരുന്നു. ഇതിനെ പിന്‍പറ്റിക്കൊണ്ടാണ് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അടുത്ത പരാമര്‍ശം.

മീഡിയ വണ്‍ മാപ്പും പറഞ്ഞില്ല, പിഴയും അടച്ചില്ല. അതെങ്ങനെ സംഭവിച്ചു എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ നാടകങ്ങള്‍ ആരുടെ സംവിധാനത്തില്‍ ആണെന്നും കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാടക്കേട് ഉണ്ടാക്കിയത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

പ്രതിച്ഛായയ്ക്ക് എതിര്

പ്രതിച്ഛായയ്ക്ക് എതിര്

ഈ വിവാദങ്ങളുടെ ഗുണഭോക്താവ് ആരാണ് എന്നതാണ് സെന്‍കുമാറിന്റെ അടുത്ത ചോദ്യം. ആരോടാണ് ചാനല്‍ മാപ്പ് ചോദിക്കേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ഉടനടി അത് പിന്‍വലിക്കുകയും ചെയ്ത നടപടി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മോശമാണെന്നും അദ്ദേഹം പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ ബിജെപി അനുകൂലികളില്‍ പലരും ഇതേ നിലപാട് തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

പ്രതിബദ്ധത ഭാരതത്തോട്, മ്ലേച്ഛന്‍ പ്രവര്‍ത്തനം നടത്തുന്നവരോടല്ല

പ്രതിബദ്ധത ഭാരതത്തോട്, മ്ലേച്ഛന്‍ പ്രവര്‍ത്തനം നടത്തുന്നവരോടല്ല

നല്ല കാര്യങ്ങള്‍ നേരായ വഴിക്ക് നടക്കണം എന്ന് വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കണം എന്നാണ് ഈ വിഷയത്തില്‍ ടിപി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആ കള്ളക്കൈകള്‍ പുറത്ത് കൊണ്ടുവരണം എന്നും അദ്ദേഹം പറയുന്നു.

പ്രതിബദ്ധത ഭാരത്തോട് മാത്രമാണെന്നും രാത്രിയില്‍ മ്ലേച്ഛന്‍ പ്രവര്‍ത്തനം നടത്തുന്നവരോടല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ബിജെപിയ്ക്കുള്ളില്‍ തന്നെയുള്ള ഒരു വിഭാഗത്തെ ലക്ഷ്യം വച്ചാണ് ഈ പരാമര്‍ശം എന്നും ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

ചില പൂച്ചകള്‍...

നിരോധനം ഏര്‍പ്പെടുത്തലും പിന്നീട് പെട്ടെന്ന് പിന്‍വലിക്കലും നടന്ന സംഭവത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നുകൂടി അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും വിഡ്ഢികള്‍ ആണെന്ന് കരുതുന്ന ചില പൂച്ചകള്‍ കണ്ണടച്ചിരുന്ന് പാല്‍ കട്ട് കുടിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വേറെ വഴി തിരഞ്ഞെടുക്കേണ്ടി വരും

മാധ്യമ വിലക്ക് പിന്‍വലിച്ചതിനെതിരെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലും അദ്ദേഹം രൂക്ഷ പ്രതികരണം നടത്തിയിട്ടുണ്ട്. കേരളത്തിലെ ഹിന്ദു ഐക്യത്തിന് ശ്രമിക്കുന്ന എല്ലാവരേയും അധിക്ഷേപിക്കുന്ന ഈ ചാനല്‍ ആണ് ബിജെപിയിലെ ചിലര്‍ക്ക് വലുത് എങ്കില്‍, മറ്റുള്ളവര്‍ക്ക് വേറെ വഴി തിരഞ്ഞെടുക്കേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

'കേന്ദ്രത്തിന്റെ കാലുപിടിച്ച് വീണ്ടും വായുവിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനെ ജനം എടുത്തുടുത്തു':കുറിപ്പ്'കേന്ദ്രത്തിന്റെ കാലുപിടിച്ച് വീണ്ടും വായുവിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനെ ജനം എടുത്തുടുത്തു':കുറിപ്പ്

ചാനല്‍ വിലക്കിന് പിന്നിലെ പരാതി ബിജെപി നേതാവിന്‍റെ ഭാര്യയുടേത് ? സനാതന ധര്‍മ്മത്തെ വികലമാക്കിചാനല്‍ വിലക്കിന് പിന്നിലെ പരാതി ബിജെപി നേതാവിന്‍റെ ഭാര്യയുടേത് ? സനാതന ധര്‍മ്മത്തെ വികലമാക്കി

English summary
TP Senkumar against the withdrawal of Asianet News and Media One ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X