കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരം വന്നപ്പോള്‍ ആര്‍എസ്എസ് ആയെന്ന് സെന്‍കുമാര്‍; വിവരില്ലാത്ത സമയത്താണോ ഡിജിപിയായതെന്ന് റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ ബിജെപി ചായ്‌വ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് മുന്‍ ഡിജിപിയിയായ സെന്‍കുമാര്‍. രണ്ട് മാസം മുന്‍പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് പ്രമുഖരായ പലരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇക്കൂട്ടത്തില്‍ മുന്‍ ഡിജിപിയായ സെന്‍കുമാറുമായും അമിത് ഷാ കൂടിക്കാഴ്ച്ച നടത്തി.

പിണറായി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹം അടുത്ത് തന്നെ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ശബരിമല വിഷയത്തിലും സമീപകാല രാഷ്ട്രീയ വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന സെന്‍കുമാറും ഡിവൈഎഫ്‌ഐ നേതാവുമായ എഎ റഹീമും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രംഗത്തിനായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യസിലെ ന്യൂസ് അവര്‍ ചര്‍ച്ച വേദിയായത്.. സംഭവമിങ്ങനെ..

ചര്‍ച്ചാവിഷയം

ചര്‍ച്ചാവിഷയം

കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടന്ന സംഭവങ്ങളും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളുമായിരുന്നു ഏഷ്യാനെറ്റ് ന്യസ് അവറിലെ ഇന്നലത്തെ ചര്‍ച്ചാവിഷയം. പിജെ സുരേഷ് കുമാര്‍ നയിച്ച ചര്‍ച്ചയില്‍ ടിപി സെന്‍കുമാര്‍, എഎ റഹീം, അഡ്വ: ആശാ ഉണ്ണിത്താന്‍ എന്നിവരായിരുന്നു പാനല്‍.

സെന്‍കുമാര്‍

സെന്‍കുമാര്‍

ചര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടി ശക്തമായി വാദിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍ ചെയത്. റിവ്യൂ പരിഗണിക്കുന്നതിന് മുമ്പ് ശബരിമലയില്‍ കയറാന്‍ എന്തിനാണ് തിടുക്കം കൂട്ടുന്നതെന്നും സെന്‍കുമാര്‍ ചര്‍ച്ചയില്‍ ചോദിച്ചു.

പ്രവേശനം അനുവദിച്ചിരിക്കുന്നത്

പ്രവേശനം അനുവദിച്ചിരിക്കുന്നത്

ശബരിമലയില്‍ ഹിന്ദു മതവിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് മാത്രമാണ് സുപ്രീംകോടതി പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ പാലിച്ച് എത്തുന്ന ഹിന്ദു മതവിഭാഗത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാറാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എഎ റഹീം

എഎ റഹീം

അതേസമയം കഴിഞ്ഞ ദിവസം സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണങ്ങളായിരുന്നു എഎ റഹീം വിശദീകരിച്ചത്. ശബരിമലയില്‍ ആര്‍എഎസ്എസ് ക്രിമിനലുകള്‍ ഇപ്പോഴും തമ്പടിച്ചിരിക്കുന്നു ഏന്ന ആരോപണം ഉന്നയിച്ചതിന് ശേഷമായിരുന്നു സെന്‍കുമാറിനെതിരേയുള്ള വിമര്‍ശനത്തിലേക്ക് എഎ റഹിം കടന്നത്.

മുന്‍ ഡിജിപി ആയല്ല

മുന്‍ ഡിജിപി ആയല്ല

ശ്രീ സെന്‍കുമാര്‍ ഇപ്പോള്‍ മുന്‍ ഡിജിപി ആയല്ല സംസാരിക്കുന്നത് അദ്ദേഹം ആറെസ്സെസ്സിന്റേയ്യും സേവാഭാരതിയുടേയുമൊക്കെ വക്താവായാണ് ഇവിടെയിരിക്കുന്നത് എന്നായിരുന്നു എഎ റഹീം വ്യക്തമാക്കിയത്. രഹ്നഫാത്തിമ മാത്രമല്ല ഹിന്ദു വിഭാഗത്തില്‍പെട്ട മറ്റ് സ്ത്രീകള്‍ വന്നപ്പോഴും നിങ്ങള്‍ കയറ്റിയില്ലാലോ.

എന്ത് യന്ത്രമാണ് കയ്യിലുള്ളത്

എന്ത് യന്ത്രമാണ് കയ്യിലുള്ളത്

രഹ്നഫാത്തിമയുടെ കാര്യം പറയുകയാണെങ്കില്‍ തന്നെ നിങ്ങള്‍ എന്തിനാണ് ആ പേര് മാത്രം പറയുന്നത്. അവര്‍ ഹിന്ദുമതം സ്വീകരിച്ചവരാണ്. ആര്‍ത്തവം കഴിഞ്ഞു എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്ന എന്ത് യന്ത്രമാണ് ആര്‍എസ്എസിന്റെയും താങ്കളുടേയും കയ്യിലുള്ളതെന്നും എഎ റഹീം ചോദിക്കുന്നു.

മറുപടി

മറുപടി

മറ്റുപല ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയതിന് ശേഷമായിരുന്നു താന്‍ ആര്‍എസ്എസിന്റെ ആളാണ് എന്നുള്ള റഹീമിന്റെ ആരോപണത്തിന് സെന്‍കുമാര്‍ മറുപടി നല്‍കിയത്. ഞാന്‍ ആര്‍ എസ് എസ്സിന്റെയും സേവാ ഭാരതിയുടേയുമൊക്കെ ആളായതിനെപ്പറ്റി റഹിം പറഞ്ഞു. വിവരം വച്ചാല്‍ ആരും അങ്ങിനെയാകും. അതിനു അതെ മറുപടിയുള്ളൂ എന്നായിരുന്നു സെന്‍കുമാര്‍ വ്യക്തമാക്കിയത്.

വിവരമില്ലാത്ത കാലം

വിവരമില്ലാത്ത കാലം

ഇതിന് ഉടനടി തന്നെ റഹീം മറുപടി നല്‍കുകയും ചെയ്തു. 'അപ്പോള്‍ താങ്കള്‍ക്ക് വിവരമില്ലാത്ത കാലത്താണോ ഈ സംസ്ഥാനത്തിന്റെ ഡി ജി പി ആയിരുന്നത്? അങ്ങയുടെ സംരക്ഷണത്തിന്റെ ഉറപ്പിലാണ് ഞങ്ങള്‍ കഴിഞ്ഞത് എന്നത് എന്നെ ഭയപ്പെടുത്തുന്നു' എന്നായിരുന്നു റഹീമിന്റെ മറുപടി.

വിവരമില്ലാത്ത കാലം

വിവരമില്ലാത്ത കാലം

ഇതിന് ഉടനടി തന്നെ റഹീം മറുപടി നല്‍കുകയും ചെയ്തു. 'അപ്പോള്‍ താങ്കള്‍ക്ക് വിവരമില്ലാത്ത കാലത്താണോ ഈ സംസ്ഥാനത്തിന്റെ ഡി ജി പി ആയിരുന്നത്? അങ്ങയുടെ സംരക്ഷണത്തിന്റെ ഉറപ്പിലാണ് ഞങ്ങള്‍ കഴിഞ്ഞത് എന്നത് എന്നെ ഭയപ്പെടുത്തുന്നു' എന്നായിരുന്നു റഹീമിന്റെ മറുപടി.

മറ്റൊരു ആരോപണം

മറ്റൊരു ആരോപണം

സെന്‍കുമാര്‍ ഉന്നയിച്ച മറ്റൊരു ആരോപണത്തിനും സെന്‍കുമാറിന് കൃത്യമായ മറുപടി കിട്ടി. ശബരിമല വിധി മാത്രം നടപ്പാക്കുന്നതിലാണ് പ്രശ്‌നം. 1986-ലെ മേരിറോയ് കേസില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കു തുല്യ സ്വത്തവകാശം നല്‍കിയിരുന്നു. ആ വിധി എന്താണ് നടപ്പാക്കാത്തതു? എന്നായിരുന്നു സെന്‍കുമാറിന്റെ മറ്റൊരു ചോദ്യം.

നാട്ടിലെ നിയമം

നാട്ടിലെ നിയമം

ഈ വിഷയത്തില്‍ അഡ്വ: ആശ ഉണ്ണിത്താന്‍ നല്‍കിയ മറുപടി ഇങ്ങനെ.. 'സുപ്രീം കോടതി വിധി നാട്ടിലെ നിയമമാണ് സാര്‍. ഏതു സ്ത്രീയ്ക്കും കിട്ടും. ആരെങ്കിലും കോടതിയില്‍ പോയാല്‍ വിധി അവര്‍ക്കനുകൂലമാകും. എന്റെ കക്ഷികള്‍ക്ക് ഞാന്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്.' എന്നായിരുന്നു ആശ വ്യക്തമാക്കിയത്.

കോടതിയില്‍ പോയാല്ലലോ കിട്ടൂ

കോടതിയില്‍ പോയാല്ലലോ കിട്ടൂ

ഇതോടെ കോടതിയില്‍ പോയാല്ലലോ കിട്ടൂ എന്നായി സെന്‍കുമാര്‍. കൊല്ലരുത് എന്ന് നാട്ടില്‍ നിയമമുണ്ട് സാര്‍ ആരെങ്കിലും കൊന്നാല്‍ കേസുംവരും എന്നായി ആശയുടെ മറുപടി. ഇതോടെ ഈ വിഷയത്തില്‍ സെന്‍കുമാറിന് മറുപടി ഇല്ലാതാവുകയായിരുന്നു.

വീഡിയോ

സെന്‍കുമാര്‍/എഎ റ‌ഹീം

English summary
tp senkumar comment on rss in news hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X