'ഇവരുടെയൊക്കെ സ്വര്‍ഗീയ സാന്നിധ്യം നോക്കിയല്ല ചടങ്ങില്‍ പങ്കെടുക്കുന്നത്'
തിരുവനന്തപുരം: വേദി പങ്കിട്ട സംഭവത്തില്‍ ലക്ഷ്മി രാജീവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ഇവരുടെയൊക്കെ സ്വര്‍ഗീയ സാന്നിധ്യം നോക്കിയല്ല താന്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാർ ആരെങ്കിലും കയറിയതിന്റെ തഴമ്പു എനിക്കില്ല.ജാതി ഭ്രാന്തിന്റെ ഒരു രൂപം എന്നേ ഇതിനെ പറയാനാവൂ!! 1914ഇൽ ഗുരുദേവൻ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങൾ ഗുരുവിനെ ഒരു വർഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സെന്‍കുമാറിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

ജാതി ഭ്രാന്തിന്‍റെ രൂപം
ജാതി ഭ്രാന്തിന്റെ ഒരു രൂപം എന്നേ ഇതിനെ പറയാനാവൂ!! 1914ഇൽ ഗുരുദേവൻ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങൾ ഗുരുവിനെ ഒരു വർഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണ്. ആ ജാതി ഭ്രാന്തു വീണ്ടും വരുന്നു.ഗുരുദേവൻ സ്ത്രീകൾ ആചരിക്കേണ്ട ചില കാര്യങ്ങൾ ഗുരു ധർമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സനാതന ധര്മത്തെക്കുറിച്ചും ഗുരു എഴുതിയിട്ടും പറഞ്ഞിട്ടും ഉണ്ട്.

എളുപ്പമല്ലിത്
ഈ വിവരക്കേടിനു ഗുരുവിനും മുകളിൽ അറിവുള്ള കാര്യം എനിക്ക് ഏതായാലും അംഗീകരിക്കാൻ ആകില്ല. വിമാനം താഴ്ത്തി ശബരിമല കാണുന്ന എളുപ്പമല്ല അത്.ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠ പോലെ ഒരു ബുദ്ധ പ്രതിഷ്ഠയുമില്ല . ഏതായാലും സെൻകുമാർ ഒരു ജാതിയുടെയും ആളല്ല.

ഇന്നത്തെ ബ്രാഹ്മണന്റെ സ്ഥിതി എന്താണ്
അതിൽ ഗുരുദേവൻ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കാനെ എനിക്കാവൂ. ഹിന്ദു മതത്തിൽ എല്ലാജാതികളും ഉച്ചനീചത്വങ്ങൾ നടപ്പാക്കിയിരുന്നു. ഇന്നത്തെ ബ്രാഹ്മണന്റെ സ്ഥിതി എന്താണ്?പിന്നെ ഇവരുടെയൊക്കെ സ്വർഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാൻ ചടങ്ങുകളിൽ പങ്കെടുക്കുന്നത്.

എന്റെ ദേശീയ ബോധം ഉണ്ട്
എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാർ ആരെങ്കിലും കയറിയതിന്റെ തഴമ്പു എനിക്കില്ല.ശ്രീ നാരായണ ഗുരുവിനെ സാമൂഹിക പരിഷ്‌കർത്താവ് മാത്രമാക്കാൻ എന്റെ അറിവ് അനുവദിക്കുന്നില്ല. സനാതന ധർമത്തെ കടഞ്ഞ് അതിൽ നിന്ന് കാലാന്തരത്തിൽ വന്നു ചേർന്നഎല്ലാ അഴുക്കും മാറ്റി ഏവർക്കും സ്വീകരിക്കാവുന്ന ശ്രീനാരായണ ധർമം നൽകിയ മഹാ ഗുരു കേവലം നവോഥാന നായകനല്ല.

കാര്യങ്ങള്‍ അറിയില്ല
നവോഥാനം ഗുരുവിന്റെ ആധ്യാത്മിക പ്രവർത്തനങ്ങളുടെ ഒരു ഉപോൽത്പന്നം ആയിരുന്നു.പിന്നെ ഞാൻ ഫ്‌ളൈറ്റിൽ പോയി ആകാശത്തു വെച്ച് ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങൾ അറിയില്ലെന്ന് തോന്നുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications