ശബരിമല പ്രശ്നം ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: ശബരിമല പോലൊരു പ്രശ്നം സ്ഥിരമായി ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ടിപി സെന്‍കുമാര്‍. വട്ടിയൂര്‍ക്കാവിലെ ബിജെപിക്ക് വലിയ പരാജയമുണ്ടാകാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് കോന്നിയില്‍ ബിജെപിക്ക് വലിയ വോട്ട്ചോര്‍ച്ച ഉണ്ടായിട്ടില്ല. ശബരിമല ഘടകമായത് കൊണ്ടാണ് മണ്ഡലത്തില്‍ സുരേന്ദ്രന് പിടിച്ചു നില്ക്കാന് സാധിച്ചതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
വട്ടിയൂര്‍ക്കാവില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും വേറൊരാള് സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തു. ഇത്തരത്തില്‍ ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയത് ബിജെപിക്ക് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്ണ്ണയത്തിലടക്കമുണ്ടായ ഇത്തരം പ്രശ്നങ്ങളാ ണ് വട്ടിയൂര്‍ക്കാവില്‍ 20,000 ത്തിലധികം വോട്ട് ബിജെപിക്ക് കുറയാന്‍ ഇയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

80 ശതമാനത്തിലകം ഹിന്ദു വോട്ടുകള്‍ ഉള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇതില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്റേത് അല്ലാത്ത വോട്ടുകളാണ്. എന്‍എസ്എസ് നേതൃത്വം ഒരു വിഭാഗത്തിന് വോട്ട് പിടിക്കാന്‍ പരസ്യമായി രംഗത്ത് ഇറങ്ങിയാല്‍ മറുപക്ഷത്ത് അതിന് എതിരായ വികാരം ഉണ്ടാവും. ഈ വികാരത്തിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications